ad
Deshabhimani

മസ്ജിദിലെ ഭണ്ഡാരം കവർച്ച: പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം പുറത്തുവിട്ടു

robbery kasarkodu suspect

സിസിടിവിയിൽ പതിഞ്ഞ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ആളുടെ ദൃശ്യം

വെബ് ഡെസ്ക്

Published on Jul 16, 2026, 09:34 PM | 1 min read

​കാഞ്ഞങ്ങാട്: കാസർകോട് കോട്ടച്ചേരി ബദരിയ മസ്ജിദിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരം തകർത്ത് പണം കവർന്ന കേസിലെ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. മസ്ജിദിന്റെ പരിസരത്തുണ്ടായിരുന്ന സിസിടിവി ക്യാമറയിലാണ് പ്രതിയെന്ന്‌ സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ പതിഞ്ഞത്‌. ചിത്രത്തിൽ കാണുന്ന ഈ വ്യക്തിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ഹൊസ്ദുർഗ് പൊലീസ് പറഞ്ഞു. ഫോൺ: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ: 0467 2204229, 94979 80921.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home