മാട്ടിലാംകോട്ട് വയലിൽ നൂറുമേനി

കൊളത്തൂർ സംയോജിത കൃഷിയുടെ ഭാഗമായി മാട്ടിലാംകോട്ട് വയലിൽ സിപിഐ എം ബേഡകം ഏരിയ കമ്മിറ്റി തുടക്കം കുറിച്ച നെൽകൃഷി വിളവെടുത്തു. സിപിഐ എം ബേഡകം ഏരിയ കമ്മിറ്റി അംഗം എം അനന്തൻ ഉദ്ഘാടനംചെയ്തു. കൊളത്തൂർ മാട്ടിലാംകോട്ടെയിൽ 2.10 ഏക്കറിലാണ് കൃഷിയിറക്കിയത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബാലൻ മുഖ്യാതിഥിയായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എം മിനി, രാധാകൃഷ്ണൻ ചാളക്കാട്, ടി കെ മനോജ്, ഇ രാഘവൻ, കെ സുധീഷ്, മണികണ്ഠൻ, പി കെ ഗോപാലൻ, അമ്പു, ടി നാരായണൻ, മാധവൻ, ശാന്തകുമാരി, ഗുലാബി, കെ നാരായണൻ, കുഞ്ഞിക്കണ്ണൻ ചാളക്കാട്, ആൽബിൻ മാത്യു, ശിവൻ ചൂരിക്കോട് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി സി രാമചന്ദ്രൻ സ്വാഗതവും കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.









0 comments