Deshabhimani

സ്‌ത്രീ ശക്തിയുടെ നേർക്കാഴ്‌ചയായി വനിതാ കൂട്ടായ്‌മ

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ചെറുവത്തൂരിൽ സംഘടിപ്പിച്ച 'സാമൂഹ്യനീതിക്കായി സ്ത്രീശക്തി' പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു                                                                                                                    ഫോട്ടോ: ശരത് കൽപ്പാത്തി
വെബ് ഡെസ്ക്

Published on Nov 12, 2026, 03:00 AM | 1 min read

ചെറുവത്തൂർ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവത്തൂരിൽ സംഘടിപ്പിച്ച ‘സമത്വിക സാമൂഹ്യ നീതിക്കായി സ്‌ത്രീ ശക്തി’ വനിതാ കൂട്ടായ്‌മ സ്‌ത്രീ ശാക്തീകരണത്തിന്റെ വിളംബരമായി. നൂറുകണക്കിന്‌ വനികളാണ്‌ പരിപാടിയിലേക്ക്‌ ഒഴുകിയെത്തിയത്‌. രവിലെ തന്നെ ഇ എം എസ്‌ ഓപ്പൺ ഓഡിറ്റോറിയം തിങ്ങിനിറഞ്ഞു. ഭൂതകാലത്തിന്റെ പോരാട്ടങ്ങളും അതിജീവനവും കോർത്തിണക്കിയുള്ള സ്വാഗതഗാനവും സംഗീതശിൽപവും ജനങ്ങളെ വരവേറ്റു. പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ടി കെ ചന്ദ്രാമ്മ അധ്യക്ഷയായി. പി പത്മിനി പിണറായിയെ ഷാൽ അണിയിച്ച്‌ സ്വീകരിച്ചു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ പി കെ സൈനബ പ്രഭാഷണം നടത്തി. ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കെ സി പ്രീതയെ ആദരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു, കർഷകസംഘം ജില്ലാ സെക്രട്ടറി പി ജനാർദനൻ, മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ പത്മാവതി, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എം സുമതി, സംസ്ഥാന കമ്മിറ്റിയംഗം പി സി സുബൈദ, ജില്ലാ ട്രഷറർ ഓമന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ബേബി സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home