Deshabhimani

ബിജു പി നടുമുറ്റം സ്‌മൃതി സാഹിത്യ പുരസ്‌കാരം എസ് ഹർഷിതക്ക്‌

s harshitha
വെബ് ഡെസ്ക്

Published on Nov 12, 2026, 03:05 AM | 1 min read

കാലടി


കവിയും അധ്യാപകനുമായിരുന്ന ബിജു പി നടുമുറ്റം സ്‌മൃതി സാഹിത്യ പുരസ്കാരം പാലക്കാട് കുഴൽമന്ദം സിഎ എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥി എസ് ഹർഷിതക്ക് ലഭിച്ചതായി ബിജു പി നടുമുറ്റം മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഫൈൻ ആർട്‌സ് വിഭാഗം മേധാവി ഡോ.കെ ജി ജ്യോതിലാൽ രൂപകൽപന ചെയ്‌ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 15ന് വൈകിട്ട് മൂന്നിന് നീലീശ്വരം നവോദയപുരത്ത് കവി കുരീപ്പുഴ ശ്രീകുമാർ സമ്മാനിക്കും. സുഹൃദ്സംഗമം, സംഗീതസന്ധ്യ, ഗസൽ, നാടകം എന്നിവയും നടക്കും. ഇ കെ സുകുമാരൻ, കെ സി സുരേഷ്, വി കെ ഗോപാലകൃഷ്ണൻ, എം പി സേതുമാധവൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home