Deshabhimani

ഹരിതനഗർ പെരിയാർവാലി കനാൽ പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു

The approach road has collapsed

ഹരിതനഗർ പെരിയാർവാലി കനാൽ പാലത്തിലേക്കുള്ള 
അപ്രോച്ച് റോഡ് പൊളിഞ്ഞ്‌ കോൺക്രീറ്റ്‌ സ്ലാബുകൾ പുറത്തേക്കുവന്നനിലയിൽ

വെബ് ഡെസ്ക്

Published on Nov 12, 2026, 03:10 AM | 1 min read

കരുമാല്ലൂർ


കരുമാല്ലൂർ പഞ്ചായത്ത് 13–-ാം വാർഡിലെ ഹരിതനഗർ പെരിയാർവാലി കനാൽ പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് തകർന്നനിലയിൽ. പെരിയാർവാലി കനാൽ പാലത്തിന്റെ അപ്രോച്ച് റോഡ് ആരംഭിക്കുന്ന ഭാഗത്താണ്‌ കോൺക്രീറ്റ് സ്ലാബുകൾ പുറത്തേക്ക് വന്നിരിക്കുന്നത്.


മുപ്പത്തടത്തേക്കുള്ള കുടിവെള്ള പൈപ്പും പൊളിഞ്ഞ റോഡിന്റെ അടിയിലൂടെ കടന്നുപോകുന്നുണ്ട്. പൊളിഞ്ഞ ഭാഗത്തിന്റെ താഴെ വൻതോതിൽ മണ്ണൊലിച്ചുപോയതോടെ അപകടഭീഷണിയേറി. വലിയ വാഹനങ്ങൾ കടന്ന് പോകുമ്പോൾ സ്ലാബുകൾ ഇളകുന്നതിനാൽ യാത്രക്കാർ ഭീതിയിലാണ്‌. 10 വർഷം മുമ്പ്‌ നിർമിച്ച അപ്രോച്ച് റോഡിന്റെ സ്ലാബുകൾ രണ്ട് മാസം മുമ്പാണ്‌ പൊളിഞ്ഞുമുകളിലേക്കുവരാൻ തുടങ്ങിയത്.


ബുധൻ രാവിലെ കരുമാല്ലൂർ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മന്ത്രി വി ഇ അബ്ദുൽ ഗഫൂറിന്റെ മണ്ഡലമായിട്ടും പ്രശ്ന പരിഹാരത്തിന് ബന്ധപ്പെട്ടവർ ശ്രമിക്കാത്തത്‌ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ഉടൻ അറ്റകുറ്റപ്പണി നടത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home