Deshabhimani

തയ്‌ക്വാൻഡോയിൽ ഗിന്നസ്‌ റെക്കോഡ്‌

പരിശീലകൻ അനിലും അക്കാദമിയിലെ വിദ്യാർഥികളും
വെബ് ഡെസ്ക്

Published on Nov 12, 2026, 03:00 AM | 1 min read

ചെറുവത്തൂർ ചെറുവത്തൂർ ഗ്രാൻഡ് മാസ്റ്റർ മാർഷ്യൽ ആർട്സ് അക്കാദമിയിലെ പരിശീലകനും 50 കുട്ടികൾക്കും ഗിന്നസ് വേൾഡ് റെക്കോർഡ്. ലാർജസ്റ്റ് തയ്‌ക്വാൻഡോ ലെസ്സൺ എന്ന ടൈറ്റിലൂടെ തുടർച്ചയായി 50 മിനിറ്റ്‌ പ്രകടനം കാഴ്ചവെച്ചാണ് പരിശീകൻ അനിലും 50 കുട്ടികളുംചേർന്ന് ഗിന്നസ് വേൾഡ് റെക്കോഡ് സ്വന്തമാക്കിയത്. ആൺകുട്ടികളും പെൺകുട്ടികളും ഉൾപെടെയുള്ള തയ്‌ക്വാൻഡോ കായിക താരങ്ങളുടെ ആറു മാസത്തെ പരിശീലനത്തിന്റെ ഫലമായാണ് ചരിത്രനേട്ടം. 2014 ലും ഗിന്നസ് വേൾഡ് റെക്കോർഡു സ്വന്തമാക്കിയിരുന്നു. തയ്‌ക്വോണ്ടോയിൽ എട്ടാം ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള അനിൽ 1991 മുതൽ ജില്ലയിൽ തയ്‌ക്വോണ്ടോയുടെ പരിശീലകനാണ്‌. ബാംഗളൂരുവിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും സ്പോർട്സ് തയ്‌ക്വോണ്ടോയിൽ നാഷണൽ സർട്ടിഫൈഡ് കോച്ച് ബിരുദവും നേടിയിട്ടുണ്ട്‌. ആയോധനകലയിൽ നിരവധി നേട്ടങ്ങൾക്കൊപ്പം ഹോണററി ഡോക്ടറേറ്റും, ഹാൾ ഓഫ് ഫെയിം (യുഎസ്എ) അവാർഡും ലഭിച്ചിട്ടുണ്ട്. ചെറുവത്തൂർ ആസ്ഥാനമായി വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന സ്ഥാപനത്തിൽ തയ്‌ക്വോണ്ടോ, വുഷു, ജൂഡോ, ബോക്സിങ്, റസലിങ് എന്നീ ഇനങ്ങളും പരിശീലിപ്പിക്കുന്നുണ്ട്‌. വാർത്താ സമ്മേളനത്തിൽ അക്കാദമി ചീഫ് ഇൻസ്‌ട്രക്ടർ അനിൽ, തയ്‌ക്വോണ്ടോ ദേശീയ താരങ്ങളായ നിവേദ് നാരായൺ, അനന്തു മോൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home