Deshabhimani

കേസുകളിൽ പ്രതിയായ യൂത്ത് കോൺഗ്രസ് 
നേതാവിന് പ്രത്യേക പരിഗണന

പൊലീസിന്റെ ഇരട്ടത്താപ്പ്: ഡിവൈഎഫ്ഐ പ്രക്ഷോഭത്തിന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2026, 03:01 AM | 1 min read

കാലടി


ശ്രീശങ്കരാ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പൊലീസിനെ ആക്രമിച്ച കേസിലും ഡിവൈഎഫ്ഐ പ്രവർത്തകനെ മർദിച്ച് കണ്ണിന് പരിക്കേൽപ്പിച്ച കേസിലും ജാമ്യമില്ലാ വകുപ്പുകളിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് അനിസൻ കെ ജോയ്ക്ക് കാലടി പൊലീസ് പ്രത്യേക പരിഗണന നൽകുന്നതായി പരാതി.


പൊലീസിന്റെ കൺമുന്നിൽ സർവകലാശാല സിൻഡിക്കറ്റ് യോഗത്തിൽ പങ്കെടുക്കുകയും യൂണിവേഴ്സിറ്റി പരീക്ഷക്ക് ഒബ്സെർവറാവുകയും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ സന്തതസഹചാരിയായി വിലസുകയും ചെയ്യുകയാണിയാൾ.


ഒരുവശത്ത് ഡിവൈഎഫ്ഐ പ്രവർത്തകരെ വീടുകയറി അറസ്റ്റ് ചെയ്യുകയും മറുവശത്ത് യൂത്ത് കോൺഗ്രസ് ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്ന പൊലീസിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കാത്തപക്ഷം പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്‌ റോജിസ് മുണ്ടപ്ലാക്കൽ, സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസ് എന്നിവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home