രക്തദാന സേന രൂപീകരിച്ച് മടിക്കൈ പഞ്ചായത്ത് മോഡൽ സിഡിഎസ്

മടിക്കൈ കുടുംബശ്രീയിലൂടെ നാടിന് കരുത്തും കരുതലുമായി രക്ത ദാനസേന രൂപികരിച്ച് മടിക്കൈ പഞ്ചായത്ത് മോഡൽ സിഡിഎസ് പ്രവർത്തകർ. രക്തമാവശ്യമുള്ള മുഴുവൻ ആളുകൾക്കും കൃത്യസമയത്ത് ലഭ്യമാക്കുക, എല്ലാവരെയും രക്തദാനത്തിൽ പങ്കാളികളാക്കുക എന്നീ ഉദ്യേശത്തോടെ രക്ത ദാനസേന രൂപികരണത്തിനു മുന്നോടിയായുള്ള രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തി. മുഴുവൻ ആളുകളുടെയും പേരും സ്ഥലവും രക്ത ഗ്രൂപ്പും, ഫോൺ നമ്പർ ഉൾപ്പെടെ ചേർത്ത് ഡയറക്ടറി പ്രസീദ്ധീകരിച്ച് രക്തദാനം വേഗത്തിലും എളുപ്പത്തിലും ആക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്. നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശൻ ഉദ്ഘാടനംചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർ പേഴ്സൺ പി വി പത്മിനി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി വി ജ്യോതി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ, ജില്ലാ മിഷൻ ടീം അംഗം പി വി രാജു എന്നിവർ സംസാരിച്ചു.സിഡിഎസ് ചെയർപേഴ്സൺ കെ ബി സീന സ്വാഗതവും വൈസ് ചെയർപേഴ്സൻ കെ രാജി നന്ദിയും പറഞ്ഞു.









0 comments