ഉത്സവാന്തരീക്ഷത്തിൽ കോടിയേരി ഭവൻ തുറന്നു

പുല്ലൂർ സിപിഐ എം ചാലിങ്കാൽ ലോക്കൽ കമ്മിറ്റി ഓഫീസിന് ഉദയനഗറിൽ നിർമിച്ച കോടിയേരി ഭവൻ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി കെ രാജ്‌മോഹൻ അധ്യക്ഷനായി. ടി വി കരിയൻ സ്മാരക ഹാൾ ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഉദ്ഘാടനംചെയ്തു. മാർക്സിസ്റ്റ് ആചാര്യൻമാരുടെ ഫോട്ടോ മുൻ കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരനും രക്തസാക്ഷികളുടെ ഫോട്ടോ സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രനും നേതാക്കളുടെ ഫോട്ടോ സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പുവും അനാഛാദനം ചെയ്തു. പഴയകാല പ്രവർത്തകരെ ജില്ലാ സെക്രട്ടറിയറ്റംഗം വി വി രമേശൻ ആദരിച്ചു. പി കെ നിഷാന്ത്, കെ സബീഷ്, എം പൊക്ലൻ അഡ്വ. പി അപ്പുക്കുട്ടൻ, എൻ ബാലകൃഷ്ണൻ, ജ്യോതി ബസു, സുനു ഗംഗാധരൻ, സി കെ സബിത, ടി ബിന്ദു, കെ വി അനൂപ്, ഷാജീവൻ, എ കൃഷ്ണൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ഷാജി എടമുണ്ട സ്വാഗതവും സി വിജയൻ നന്ദിയും പറഞ്ഞു.









0 comments