Deshabhimani

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർ കോഡ്‌ പിൻവലിക്കണം

കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് സർവീസ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ സിഐടിയു സംസ്ഥാന സെക്രട്ടറി 
സി കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 02, 2026, 03:00 AM | 1 min read

കണ്ണൂർ കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർ കോഡും യുഡിഎഫ് സർക്കാർ നടപ്പാക്കുന്ന സ്വകാര്യവൽക്കരണ നടപടിയും പിൻവലിക്കണമെന്നും ഇഎസ്ഐയും പിഎഫും മുഴുവൻ തൊഴിലാളികൾക്കും ബാധകമാക്കണമെന്നും കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ്‌ സർവീസ് എംപ്ലോയീസ് അസോസിയേഷൻ (കെഎഎസ്‌എസ്‌ഇഎ – സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഡിസംബർ ഒന്നിന്റെ ഡൽഹി മാർച്ചിൽ മുഴുവൻ ഓട്ടോമൊബൈൽ തൊഴിലാളികളും അണിനിരക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ എൻ എൻ കൃഷ്‌ണദാസ് പതാക ഉയർത്തി. സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ എൻ എൻ കൃഷ്ണദാസ് അധ്യക്ഷനായി. എ കിങ്ങിണി രക്തസാക്ഷി പ്രമേയവും കെ ഹരിലാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ കെ രജീഷ് ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി എം സുരേന്ദ്രൻ, ജില്ലാ ട്രഷറർ പി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ അശോകൻ സ്വാഗതവും സ്വാഗതസംഘം കൺവീനർ കെ ജയരാജൻ നന്ദിയും പറഞ്ഞു. സർവീസിൽനിന്ന്‌ വിരമിച്ച സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ പത്മജ, സി ലത എന്നിവർക്ക് സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ മൊമെന്റോ നൽകി. ഡൽഹി മാർച്ചിൽ പങ്കെടുക്കാൻ പോകുന്ന വളണ്ടിയർമാരെ സി കെ ഹരികൃഷ്ണനും, എൻ എൻ കൃഷ്ണദാസും ചേർന്ന് ഹാരാർപണം നടത്തി. ​ഭാരവാഹികൾ: എൻ എൻ കൃഷ്ണദാസ് (പ്രസിഡന്റ്‌), കെ കെ മമ്മു, കെ ജയരാജൻ, കെ ഹരിലാൽ, എ കിങ്ങിണി, റിൻഷാദ്, പ്രവീണ പ്രസന്നൻ (വൈസ് പ്രസിഡന്റ്‌), എ കെ രജീഷ്ബാബു (ജനറൽ സെക്രട്ടറി), മോൻസി പോൾ, യു കെ ഷാജി, നിഖിൽ കെ ബാലൻ, സി പ്രശാന്ത്, പി എസ്‌ ശാലിനി, എസ്‌ രാജൻ (സെക്രട്ടറിമാർ), പി സന്തോഷ്‌കുമാർ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home