Deshabhimani

കാണികളുടെ 
മനം കവർന്ന്‌ കലാസന്ധ്യ

ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന കലാസന്ധ്യയിൽനിന്ന്‌

ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന കലാസന്ധ്യയിൽനിന്ന്‌

വെബ് ഡെസ്ക്

Published on Nov 27, 2026, 02:00 AM | 1 min read

നീലേശ്വരം

ബാലസംഘം എട്ടാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന അനുബന്ധ പരിപാടികളുടെ ഭാഗമായി കലാസന്ധ്യ അരങ്ങേറി. കൊച്ചുകൂട്ടുകാരും, മുൻ ബാലസംഘം പ്രവർത്തകരുംചേർന്ന് കലാസന്ധ്യ കാണികൾക്ക് കലാവിരുന്നായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് പി കാർത്തിക്ക് അധ്യക്ഷനായി. സെക്രട്ടറി പി ആർ അർഷ സ്വാഗതം പറഞ്ഞു. തുടർന്ന് പാലായിയിലെ ബാലസംഘം കൂട്ടുകാർ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസും നിഹാരിക ആൻഡ്‌ റുഹാനിക ടീമിന്റെ ഗ്രൂപ്പ് ഡാൻസും കാണികളുടെ മനം കവർന്നു. ബ്രദേഴ്‌സ് ബാലവേദി ചാത്തമത്ത് അവതരിപ്പിച്ച സംഗീത ശില്പം, ബാലസംഘം പാലായിയിലെ കൂട്ടുകാരുടെ കൈകൊട്ടികളി, പാലായി തേജസ്വിനി വായനശാല വനിതാവേദിയുടെ മാർഗ്ഗംകളി, ബാലസംഘം കരിന്തളം വെസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ തെരുവ് നാടകം എന്നിവയും കാണികളുടെ കൈയ്യടി നേടി. ദേശാഭിമാനി ബാലസംഘം നാടക സംഘം അവതരിപ്പിച്ച പൊറമ്പാട്ട നാടകം പോയ കാലത്തിന്റെ പോരാട്ട സ്മരണകളും പുതിയ കാലത്തെ പ്രതിലോമശക്തികളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും കാവ്യാത്മകമായി അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home