Deshabhimani

പാലിൽ മാത്രമല്ല, പരിചരണത്തിലും ഫ്രഷ്‌ "ജനത'യുടെ ഹൈടെക്‌ ഫാം റെഡി

ജനത ചാരിറ്റബിൾ സൊസൈറ്റിയുടെ ഹൈടെക് പശു ഫാം
വെബ് ഡെസ്ക്

Published on Oct 04, 2026, 01:31 AM | 1 min read

പയ്യന്നൂർ പശുക്കൾക്ക് സ്വതന്ത്രമായി നടക്കാനും വിശ്രമിക്കാനും ഇടം, കറവയ്ക്ക് അത്യാധുനിക യന്ത്രങ്ങൾ, പാലിന് അത്യാധുനിക ലാബ് പരിശോധന. ഉത്തര മലബാറിലെ ക്ഷീര മേഖലയിൽ ജ്വലിച്ചുനിൽക്കുന്ന ജനത ചാരിറ്റബിൾ സൊസൈറ്റി സുവർണ ജൂബിലി വർഷത്തിൽ സമ്മാനിക്കുന്നത് ക്ഷീര മേഖലയ്ക്ക് തന്നെ മാതൃകയായ ഹൈടെക് പശുഫാം. അരവഞ്ചാൽ പൂക്കലിൽ പത്തേക്കറിൽ ഒരുക്കിയ ഫാമിൽ അഞ്ചേക്കറിലാണ് ലൂസ് ഫാമിങ് രീതിയിൽ പശുക്കൾക്കായി തുറന്ന സ്ഥലവും മേൽക്കൂരയും ഷെഡുകളും ഒരുക്കിയത്. സമ്മർദമില്ലാതെ പശുക്കൾക്ക് കഴിയുന്നത്ര പാൽ ചുരത്താനുള്ള അന്തരീക്ഷമാണ് ഒരുക്കിയത്. ഹൈബ്രിഡ് എച്ച്എഫ്, ജഴ്സി തുടങ്ങി 100 പശുക്കളെ ആദ്യഘട്ടത്തിൽ എത്തിക്കും. 200 പശുക്കളെ വളർത്താനാണ് ഉദ്ദേശിക്കുന്നത്. ഓട്ടോമാറ്റിക് മിൽക്കിങ് പാർലറും തയ്യാർ ​ഒരേസമയം നാല് പശുക്കളെ കറക്കാൻ കഴിയുന്ന അത്യാധുനിക ഓട്ടോമാറ്റിക് മിൽക്കിങ് പാർലറും തയ്യാറായി. കറന്നെടുക്കുന്ന പാൽ ഓട്ടോമാറ്റിക് സിസ്റ്റത്തിലൂടെ ലാബിലേക്കെത്തും. അവിടെനിന്നും പരിശോധനക്ക് ശേഷം ബൾക്ക് മിൽക്ക് കൂളറിലേക്കും പിന്നീട് വെള്ളൂരിലെ പാൽ സംസ്കരണ യൂണിറ്റിലേക്കുമെത്തിക്കും. കിടാരികൾക്കും ഗർഭിണികളായ പശുക്കൾക്കുമുള്ള ഷെഡുകൾ പ്രത്യേകം ഒരുക്കി. ചാണക ഡ്രൈയിങ് യൂണിറ്റും ബയോഗ്യാസ് പ്ലാന്റും തീറ്റ നിർമിക്കാനുള്ള സംസ്കരണ യൂണിറ്റും ആധുനിക സ‍ൗകര്യങ്ങളോടെ ഒരുക്കിയിട്ടുണ്ട്. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറുടെ സേവനവും ലഭിക്കും. എ വി കുഞ്ഞിക്കണ്ണൻ പ്രസിഡന്റും ടി ശ്രീജിത്ത് സെക്രട്ടറിയുമായ ഭരണസമിതിയാണ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌. ഫാമിനുള്ള സ‍ൗകര്യം കഴിച്ച് ബാക്കിയുള്ള സ്ഥലത്ത്‌ കാർഷിക ഉൽപന്നങ്ങളും തീറ്റപ്പുൽ, ചോളം കൃഷിയും നടത്തും. ക്ഷീര മേഖലയിലുള്ള പഠനത്തിനായുള്ള സ‍ൗകര്യങ്ങളും ഫാം ടൂറിസവും ഭാവിയിൽ ലക്ഷ്യമിടുന്നതായിറ്റി പ്രസിഡന്റ് എ വി കുഞ്ഞിക്കണ്ണൻ പറഞ്ഞു. ജനത ഫാംസ് അഞ്ചിന് രാവിലെ 10ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ടി ഐ മധുസൂദനൻ അധ്യക്ഷനാകും. മുൻ എംപി കെ കെ രാഗേഷ് ഓട്ടോമാറ്റിക് ഓട്ടോമാറ്റിക് മിൽക്കിങ് യൂണിറ്റ് സ്വിച്ച് ഓൺ ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home