ശിൽപ സമർപ്പണം സ്പീക്കർ വിട്ടുനിന്നത് കടുത്ത അനാദരവ്: ഡിവൈഎ ഫ്ഐ

കാസർകോട് ജില്ലയുടെ അഭിമാന മുദ്രകളായ വിക്ടീം, ഫ്രീഡം ശില്പങ്ങളുടെ ഉദ്ഘാടനത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ വിട്ടുനിന്നത് ജില്ലയോടും ശില്പി കാനായി കുഞ്ഞിരാമനോടുമുള്ള കടുത്ത അനാദരവാണെന്ന് ഡിവൈഎഫ്‌ഐ. കാസർകോട് ലോകത്തിനു സംഭാവനചെയ്ത അതുല്യപ്രതിഭയാണ് കാനായി. അദ്ദേഹത്തിന്റെ ശില്പ കലകൾ കാലാന്തരവർത്തിയാണ്. സ്വന്തം ജില്ലയിൽ അദ്ദേഹം പൂർത്തിയാക്കുന്ന ശില്പങ്ങളോടുതന്നെ കടുത്ത അനാദരവ് പ്രകടിപ്പിച്ചത് ഒട്ടും ശരിയായ നടപടിയല്ല. ശില്പം ഉത്സവാന്തരീക്ഷത്തിൽ നാടിന് സമർപ്പിക്കാനാണ് ജില്ല ആഗ്രഹിച്ചത്. എന്നാൽ കോൺഗ്രസ്സിലെ ഗ്രൂപ്പ് വടംവലിയുടെ ഭാഗമായി ജില്ലയുടെ അഭിമാനനിമിഷത്തിൽനിന്ന് അവസാന നിമിഷം വിട്ടുനിൽക്കുകയായിരുന്നു തിരുവഞ്ചൂർ. കാനായി കുഞ്ഞിരാമൻ എന്ന കലാകാരനെ കോൺഗ്രസ്സിന്റെ വില കുറഞ്ഞ ഗ്രൂപ്പ് തർക്കങ്ങൾക്ക് ഇരയാക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.









0 comments