നാടാകെയെത്തും; ഇനി നാടകക്കാലം

മാണിയാട്ട് കോറസ് കലാസമിതി സംഘടിപ്പിക്കുന്ന എൻ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്റെ സന്ദേശവുമായി വനിതാ പ്രവർത്തകർ വീടുകൾ സന്ദർശിക്കുന്നു
കാസർകോട്
വീണ്ടും ഒരു നാടക കാലത്തേക്ക് കർട്ടൻ ഉയർത്തുകയാണ് ജില്ലയിലെ പല ഗ്രാമീണ ക്ലബ്ബുകളും കലാസമിതികളും. ഡിജിറ്റൽ യുഗത്തിലും നാടകമെന്ന ജീവസുറ്റ മാധ്യമത്തെ ഗ്രാമീണ ജനത എങ്ങനെയാണ് നെഞ്ചേറ്റുന്നത് എന്നതിന്റെ മനോഹര കാഴ്ചയാണ് നവംബർ മുതലുള്ള മാസങ്ങൾ സമ്മാനിക്കുക. പ്രായഭേദമന്യേ വലിയ ജനാവലി വൈകുന്നേരങ്ങളിൽ നാടകപ്പറമ്പുകളിൽ ഒത്തുകൂടും. നാടകോത്സവങ്ങളും നാടക മത്സരങ്ങളും ഗ്രാമീണ മേഖലയിൽ ഉണ്ടാക്കുന്ന സാംസ്കാരിക ഉണർവ് ചെറുതല്ല. അഭിരുചികളുടെ അധിനിവേശകാലത്തും നാടക വെളിച്ചം അണയില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട് നാടകോത്സവങ്ങൾ. ജില്ലയിൽ നവംബർ മുതൽ ജനുവരി വരെ എട്ടോളം നാടകോത്സവങ്ങളും നാടക മത്സരങ്ങളുമുണ്ട്.
മടിക്കൈ ഉമിച്ചിയിൽ 15 ന് തുടങ്ങും
മടിക്കൈ ഉമിച്ചി ഭാസ്കര കുമ്പള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം 11 -ാം വാർഷികത്തിന്റെ ഭാഗമായി 15 മുതൽ 20 വരെ ഉമിച്ചി വി വി രാഘവൻ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ രണ്ടാമത് ഭരത് മുരളി നാടകോത്സവം നടക്കും. 16 മുതൽ 19 വരെ നാല് നാടകം അരങ്ങിലെത്തും. ദിവസവും രാത്രി എട്ടിനാണ് നാടകം. 16ന് കടയ്ക്കാവൂർ എസ് എസ് നടനസഭയുടെ ഈശ്വരന്റെ തിരക്കഥ, 17ന് ചങ്ങനാശേരി അണിയറയുടെ തിര, 18ന് തിരുവനന്തപുരം സൗപർണികയുടെ പടയോട്ടം, 19ന് അമ്പലപ്പുഴ സാരഥിയുടെ ഞാൻ അപ്രസക്തൻ.
ബേവൂരിയിൽ 17 മുതൽ
ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഏഴാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം 17 മുതൽ 23 വരെ സൗഹൃദ വായനശാല ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. ആറു നാടകങ്ങൾ മറ്റുരക്കും. ദിവസവും വൈകിട്ട് 7.30 ന് നാടകം തുടങ്ങും. 17ന് തിരുവനന്തപുരം സൗപർണികയുടെ പടയോട്ടം, 18ന് തിരുവനന്തപുരം ശ്രീനന്ദനയുടെ ഇരുവർ, 19ന് കോഴിക്കോട് രംഗഭാഷയുടെ ഒരുക്കം, 20 ന് ചങ്ങനാശേരി അണിയറയുടെ തിര, 21ന് പത്തനാപുരം ഗാന്ധി ഭവൻ തിയറ്റർ ഇന്ത്യയുടെ കൂട്, 22ന് കടയ്ക്കാവൂർ എസ് എസ് നടനസഭയുടെ ഈശ്വരന്റെ തിരക്കഥ എന്നീ നാടകങ്ങളാണ് അരങ്ങിലെത്തുക.
കാലിച്ചാമരത്ത് 21 ന് തുടങ്ങും
കാലിച്ചാമരം പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം 70–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 21 മുതൽ 25 വരെ നാടകോത്സവം അരങ്ങേറും. 21ന് കോഴിക്കോട് സങ്കീർത്തനയുടെ ശ്വാസം. 22ന് തിരുവനന്തപുരം സൗപർണികയുടെ പടയോട്ടം, 23ന് തിരുവന്തപുരം ശ്രീനന്ദനയുടെ ഇരുവർ, 24ന് കടയ്ക്കാവൂർ എസ് എസ് നടനസഭയുടെ ഇൗശ്വരന്റെ തിരക്കഥ, 25ന് തിരുവന്തപുരം സംസ്കൃതിയുടെ ഭുട്ടാനി.
കോട്ടപ്പുറത്ത് 21 മുതൽ
നീലേശ്വരം കോട്ടപ്പുറം ശ്രീവൈകുണ്ഠം നാട്യവേദി ചാരിറ്റബിൾ ട്രസ്റ്റിന്റെ പതിനൊന്നാമത് അഖില കേരള നാടകോത്സവം 21 മുതൽ 25 വരെ നടക്കും. 21ന് കോഴിക്കോട് രംഗഭാഷയുടെ ഒരുക്കം, 22ന് കലാവിരുന്ന്, പവർ പാക്ക്ഡ് സ്റ്റേജ് ഷോ, 23ന് കോഴിക്കോട് നവചേതന തിയറ്റർ ഗ്രൂപ്പിന്റെ മഹാബലി, 24ന് തിരുവന്തപുരം സംസ്കൃതിയുടെ ഭുട്ടാനി, 25ന് കടയ്ക്കാവൂർ എസ് എസ് നടനസഭയുടെ ഇൗശ്വരന്റെ തിരക്കഥ.
അന്പലത്തറയിൽ 27 മുതൽ
അന്പലത്തറ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ അഖില കേരള നാടകോത്സവം 27 മുതല്‍ ഡിസംബര്‍ ഒന്ന് വരെ നടക്കും. അന്പലത്തറ ജിവിഎച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ ദിവസവും രാത്രി എട്ടിന് നാടകം തുടങ്ങും. 27ന് ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ വനിതാവിഭാഗം ഇത് ജീവിതപാഠം എന്ന നാടകം അവതരിപ്പിക്കും. 28ന് കടയ്ക്കാവൂര്‍ നടനസഭയുടെ ഈശ്വരന്റെ തിരക്കഥ, 29ന് തിരുവനന്തപുരം സംസ്കൃതിയുടെ ഭൂട്ടാനി, 30ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ശ്വാസം, ഡിസംബര്‍ ഒന്നിന് കായംകുളം പ്യൂപ്പിള്സിന്റെ ചാപ്ലിന് കുഞ്ഞൂട്ടന് എന്നി അരങ്ങിലെത്തും.
കണ്ണങ്കൈയിൽ ജനുവരി 5ന്
കണ്ണങ്കൈ നാടകവേദി, വനിതാ കൂട്ടായ്മ എന്നിവ സംഘടിപ്പിക്കുന്ന 11–ാമത് നാടകോത്സവം ജനുവരി അഞ്ചിന് തുടങ്ങും. 10 വരെ ദിവസവും രാത്രി ഏഴിനാണ് നാടകം. അഞ്ചിന് തിരുവനന്തപുരം സാഹിതിയുടെ ചൊറിയൻ പുഴു, ആറിന് കൊച്ചിൻ ചന്ദ്രകാന്തയുടെ രാമൻ രാഘവൻ ജീവിച്ചിരിപ്പുണ്ട്, ഏഴിന് അജന്ത തിയറ്റർ ഗ്രൂപ്പിന്റെ വംശം, എട്ടിന് കെപിഎസിയുടെ അശ്വമേധം എന്നീ നാടകങ്ങൾ അരങ്ങേറും.
പൊന്മാലത്ത് ജനുവരി 21 മുതൽ
ചെറുവത്തൂർ പൊന്മാലം മഹാകവി കുട്ടമത്ത് സ്മാരക സമിതി സംഘടിപ്പിക്കുന്ന നാടക മത്സരം ജനുവരി 21 മുതൽ 26 വരെ. 21ന് നാടകസഭ കോഴിക്കോടിന്റെ റെഡ് ലൈറ്റ്, 22ന് ആലപ്പുഴ സൂര്യകാന്തിയുടെ ജീവന്റെ ജീവൻ, 23ന് അമ്പലപ്പുഴ സാരഥിയുടെ ഞാൻ അപ്രസക്തൻ, 24ന് തിരുവനന്തപുരം ശ്രീനന്ദയുടെ ഇരുവർ, 25ന് വള്ളുവനാട് നാദത്തിന്റെ ദൈവത്തിന്റെ കണ്ണ് എന്നീ നാടകങ്ങൾ അരങ്ങിലെത്തും.
എൻ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം
മാണിയാട്ട് നാളെ അരങ്ങുണരും
തൃക്കരിപ്പൂർ
മാണിയാട്ട് കോറസ് കലാസമിതി ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 13-–ാമത് എൻ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം 14 മുതൽ 23വരെ കെ കുഞ്ഞിരാമൻ നഗരിയിൽ നടക്കും. എൻ എൻ പിള്ളയുടെ ‘ഡാം’ പ്രദർശന നാടകവും മത്സരത്തിൽ എട്ട് നാടകങ്ങളും ഉണ്ടാവും. ഉദ്ഘാടന ദിവസം വനിത വേദി സ്നേഹവിരുന്ന് ഒരുക്കും. ഇതിനുള്ള പലഹാരം 13ന് വൈകീട്ട് വനിത വേദി പ്രവർത്തകർ തയ്യാറാക്കും. 14ന് നാടക കേന്ദ്രമായ മടിക്കൈ കർഷക കലാവേദി പരിസരത്തുനിന്ന് നാടക ജ്യോതി പ്രയാണമാരംഭിക്കും. പകൽ മൂന്നിന് 13 നാടക പ്രവർത്തകർ ജ്യോതി കൊളുത്തും. നാടക പ്രവർത്തകൻ പയ്യന്നൂർ മുരളി ജ്യോതി ഏറ്റുവാങ്ങി അത്ലറ്റുകൾ റിലെയായി മാണിയാട്ടെത്തിക്കും. അരയാൽത്തറ പരിസരത്തുനിന്ന് ഘോഷയാത്രയായി ജ്യോതി നാടക കേന്ദ്രത്തിലെത്തിക്കും. തുടർന്ന് വിശിഷ്ടാതിഥി സിദ്ധർഥ് ഭരതൻ കളിവിളക്ക് തെളിക്കും. നാടകമത്സരം മുൻ മന്ത്രി കെ ടി ജലിൽ ഉദ്ഘാടനംചെയ്യും സിനിമാരംഗത്തെ സമഗ്ര സംഭാവനക്ക് സിദ്ധാർഥ് ഭരതൻ പുരസ്കാരം ഏറ്റുവാങ്ങും. വിവിധ മേഖലയിൽ മികവുപുലർത്തിയവർക്ക് ഉപഹാരം നൽകും. 17ന് 6.30 ന് നാടകപ്രവർത്തകൻ വി ശശി അനുസ്മരണം. 19ന് കുട്ടികളുടെ സംഗമം. 20ന് യുവജന സംഗമം. 21ന് വനിത സംഗമം. ദിവസവും 6.30ന് കളിവിളക്ക് തെളിക്കും. 23ന് സമാപന സമ്മേളനം മുൻ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യും. നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള എൻ എൻ പിള്ള സ്മാരക പുരസ്കാരം പൗർണ്ണമി ശങ്കറിന് സമ്മാനിക്കും. മുൻമന്ത്രി വി എൻ വാസവൻ പങ്കെടുക്കും. എൻ എൻ പിള്ളയുടെ ‘നാടകം വേണോ നാടകം’ പഠന ഗ്രന്ഥം നോവലിസ്റ്റ് വിനോയ് തോമസ് പ്രകാശിപ്പിക്കും. എം രഞ്ജിത്ത് ഏറ്റുവാങ്ങും. സിനിമാ നടൻ മാത്യൂസ് തോമസ് മുഖ്യാതിഥിയാകും. സമൂഹസദ്യയും ഡിജെ കലാപരിപാടിയും ഉണ്ടാവും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഉദിനൂർ ബാലഗോപാലൻ, ജനറൽ കൺവീനർ ടി വി ബാലൻ, തമ്പാൻ കീനേരി, കെ വി സുരേഷ്, കെ സഹജൻ, സി നാരായണൻ, ഷിജോയ് മാണിയാട്ട്, സി രാജേഷ് എന്നിവർ പങ്കെടുത്തു. ഒമ്പത് നാടകങ്ങൾ 14ന് തിരുവനന്തപുരം സചേതന എൻ എൻ പിള്ളയുടെ ഡാം പ്രദർശന നാടകം. 15ന് അമ്പലപ്പുഴ സാരഥിയുടെ ഞാൻ അപ്രസക്തൻ, 16ന് തിരുവനന്തപുരം അമ്മയുടെ ആൾമരം, 17ന് കോഴിക്കോട് രംഗഭാഷയുടെ ഒരുക്കം, 18ന് തിരുവനന്തപുരം മലയാള നാടകവേദിയുടെ ഒരു സുന്ദര ദിവസം, 19ന് കടയ്ക്കാവൂർ എസ്എസ് നടന സഭയുടെ ഈശ്വരന്റെ തിരക്കഥ, 20ന് പത്തനാപുരം ഗാന്ധിഭവൻ തിയറ്റർ ഇന്ത്യയുടെ കൂട്, 21ന് തിരുവനന്തപുരം സൗപർണികയുടെ പടയോട്ടം, 22ന് ചങ്ങനാശേരി അണിയറയുടെ തിര എന്നീ നാടകങ്ങൾ അവതരിപ്പിക്കും.









0 comments