Deshabhimani

കപ്പടിച്ച്‌ കാസർകോട്‌

എച്ച്എസ്എസ് സയൻസ് സ്റ്റിൽ മോഡൽ: എ മൃണാൾനാഥ്, പി ഐ ഹിത (ബിഎആർഎച്ച്എസ്എസ് ബോവിക്കാനം
വെബ് ഡെസ്ക്

Published on Nov 11, 2026, 01:30 AM | 1 min read

കാസർകോട്‌

ജില്ലാ ശാസ്ത്രമേളയിൽ 1551 പോയിന്റുനേടി കപ്പടിച്ച്‌ കാസർകോട്‌ ഉപജില്ല. 1385 പോയിന്റുമായി ഹൊസ്‌ദുർഗ്‌ ഉപജില്ല രണ്ടാംസ്ഥാനത്തും 1366 പോയിന്റുമായി ബേക്കൽ മൂന്നാംസ്ഥാനത്തുമെത്തി. സ്‌കൂള്‍ തലത്തില്‍ 428 പോയിന്റുമായി കാഞ്ഞങ്ങാട്‌ ദുർഗ എച്ച്‌എസ്‌എസ്‌ ഒന്നാംസ്ഥാനംനേടി. 358 പോയിന്റുമായി ചെമ്മനാട്‌ സിജെ എച്ച്‌എസ്‌എസ്‌ രണ്ടാം സ്ഥാനവും 319 പോയിന്റുമായി പെരിയ ജിഎച്ച്‌എസ്‌എസ്‌ മൂന്നാം സ്ഥാനത്തുമെത്തി. ഏതു പ്രശ്‌നത്തിനും പരീക്ഷണ – നിരീക്ഷണ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരമുണ്ടെന്ന്‌ തെളിയിക്കുന്നതായിരുന്നു ശാസ്‌ത്രപ്രതിഭകളുടെ ഇടപെടൽ. പ്രകൃതി പ്രതിഭാസങ്ങൾ, സാങ്കേതികവിദ്യ, മനുഷ്യവംശത്തിന്റെ അതിജീവനം, സുസ്ഥിര വികസന മാതൃകകൾ എന്നിവയെല്ലാം അടയാളപ്പെടുത്തിയാണ്‌ മേളയ്‌ക്ക്‌ കൊടിയിറങ്ങിയത്‌. രണ്ടു ദിവസങ്ങളിലായി നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലാണ്‌ മത്സരങ്ങൾ നടന്നത്‌. ശാസ്ത്രമേള, ഗണിതശാസ്ത്ര, ഐടിമേള, സാമൂഹ്യശാസ്ത്രമേള-, പ്രവൃത്തിപരിചയമേള, പയ്യന്നൂർ മേഖല വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ സ്കിൽ ഫെസ്റ്റ്‌ എന്നിവയിൽ 3,500-ഓളം പ്രതിഭകളാണ് മാറ്റുരച്ചത്‌. സമാപന സമ്മേളനം രാജ്‌മോഹൻഉണ്ണിത്താൻ എംപി ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പൊലീസ്‌ മേധാവി പി നിധിൻരാജ്‌ സമ്മാനങ്ങൾ വിതരണംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home