സ്കൂളുകളിൽ ചെമ്മനാട് ജിഎച്ച്എസ്എസ് കുതിച്ച് കാസർകോട്

നീലേശ്വരം ജില്ലാ കായികമേളയ്ക്ക് പ്ലസ്ടു പരീക്ഷ സമയക്രമം തെറ്റിച്ചെങ്കിലും മത്സരങ്ങൾക്ക് ആവേശം ചോർന്നില്ല. രണ്ടാം ദിനത്തിൽ 37 മത്സരങ്ങൾ അവസാനിക്കുമ്പോൾ ഏഴ് സ്വർണം, ഒൻപത് വെള്ളി, ഏഴ് വെങ്കലം ഉൾപ്പെടെ 80 പോയിന്റുമായി ഒന്നാംസ്ഥാനത്താണ് കാസർകോട് ഉപജില്ല. ഏഴ് സ്വർണം, നാല് വെള്ളി, ആറ് വെങ്കലം ഉൾപ്പെടെ 59.5 പോയിന്റുമായി ഹൊസ്ദുർഗ് രണ്ടാം സ്ഥാനത്തും, അഞ്ച് സ്വർണം, ഏഴ് വെള്ളി, രണ്ട് വെങ്കലം ഉൾപ്പെടെ 56 പോയിന്റുമായി മഞ്ചേശ്വരം മുന്നാം സ്ഥാനത്തുമാണ്. ഏഴ് സ്വർണം, അഞ്ച് വെള്ളി, അഞ്ച് വെങ്കലവുമായി 55 പോയിന്റോടെ ചെറുവത്തൂർ നാലാമതും, 53 പോയിന്റുമായി ബേക്കൽ ഉപജില്ലയാണ് അഞ്ചാമതുമെത്തി. കുമ്പള (43-5), ചിറ്റാരിക്കാൽ (22) ആറും ഏഴും സ്ഥാനത്തെത്തി. സ്കൂളുകളിൽ 4 സ്വർണം, ഒരു വെങ്കലംനേടി 21 പോയിന്റോടെ കുട്ടമത്ത് ജിഎച്ച്എസ്എസ് ഒന്നാം സ്ഥാനത്തും, 2 സ്വർണം, 2 വെള്ളി, ഒരു വെങ്കലവുമായി 17 പോയിന്റോടെ ചെമ്മനാട് ജിഎച്ച്എസ്എസ് രണ്ടാംസ്ഥാനത്തും 2 സ്വർണവും, ഒരു വെള്ളി, ഒരു വെങ്കലവും നേടി 14 പോയിന്റോടെ കുമ്പള ജിഎച്ച്എസ്എസും, കോട്ടിക്കുളം നൂറുൽ ഹുദ ഇഎംഎച്ച്എസും മൂന്നാം സ്ഥാനത്തുമെത്തി. 13 പോയിന്റോടെ കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസും, 8 പോയിൻ്റുമായാ ഉദുമ ജി എച്ച്എസ്എസ് കോടേത്ത് ഡോ.അബേദ്കർ ജിഎച്ച്എസ്എസ്, ദേലംപാടി ജിവിഎച്ച്എസ്എസ്, ആർഎച്ച്എസ്എസ് നീലേശ്വരവും തൊട്ടുപിന്നിലുണ്ട്. ഞായർ രാവിലെ 7ന് 5000, 3000 മീറ്റർ നടത്ത മത്സരങ്ങളോടെ ആരംഭിക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ 400, 800 മീറ്റർ ഓട്ടം. ഡിസ്കസ്ത്രോ, ഷോട്പുട്ട്, ഹാർമർത്രോ, ജാവലിൻ, പോൾവാൾട്ട്, ലോങ് ജന്പ്, ഹൈജന്പ്, ട്രിപ്പിൾ ജന്പ് എന്നീ ഇനങ്ങളിലായി 40 മത്സരങ്ങൾ നടക്കും.









0 comments