വിളംബരമറിയിച്ച് വർണാഭമായ ഘോഷയാത്ര

നീലേശ്വരം
പാലായിയിൽ നടക്കുന്ന ബാലസംഘം എട്ടാമത് സംസ്ഥാന സമ്മേളനത്തിന്റെ വരവറിയിച്ച് നീലേശ്വരം നഗരത്തിൽ വർണാഭമായ വിളംബര ഘോഷയാത്ര. പൂമ്പാറ്റയും കരടി വേഷങ്ങളും നഗരവീഥികളിൽ നിറഞ്ഞാടി. വേഷങ്ങൾക്ക് പിന്നിലായി പഞ്ചാരിമേളവും ഘോഷയാത്രയ്ക്ക് മിഴിവേകി. മുത്തുക്കുടകളും പ്ലക്കാർഡുകളും ബാലസംഘത്തിന്റെ ശുഭ്ര പതാകയുയേന്തി നൂറുകണക്കിന് കുട്ടികൾ ഘോഷയാത്രയിൽ അണിനിരന്നു. നീലേശ്വരം കോൺവെന്റ് ജങ്‌ഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര ബസാറിൽ അവസാനിച്ചു. ഘോഷയാത്രയിൽ സംഘാടക സമിതിയുടെയും ബാലസംഘത്തിന്റെയും ഭാരവാഹികളും പ്രവർത്തകരും നാട്ടുകാരും അണിനിരന്നു. നീലേശ്വരം ബസാറിൽ ചേർന്ന പൊതുയോഗത്തിൽ സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ്, പ്രസിഡന്റ് പ്രവിഷ പ്രമോദ്, പി കാർത്തിക് എന്നിവർ സംസാരിച്ചു. പി ആർ അർഷ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ആദർശ് ബേപ്പ് സ്വാഗതം പറഞ്ഞു.








0 comments