Deshabhimani

ജില്ലാ ആശുപത്രിയിൽ ശസ്‌ത്രക്രിയയ്‌ക്കിടെ വയോധികയുടെ മരണം

സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വയോധിക ചികിത്സാപ്പിഴവുമൂലം മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ആശുപത്രി സൂപ്രണ്ട് ജീജയെ ഉപരോധിക്കുന്നു
വെബ് ഡെസ്ക്

Published on Nov 25, 2026, 01:30 AM | 1 min read

കാഞ്ഞങ്ങാട്‌

ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്‌ക്ക് വിധേയായ വയോധിക ചികിത്സാപ്പിഴവുമൂലം മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ജീജയെ ഉപരോധിച്ചു. ആരോപണ വിധേയരായ ഡോക്ടർമാരെ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് രേഖാമൂലം ഉറപ്പുനൽകി. തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. ജില്ലാ സെക്രട്ടറി എം വി രതീഷ്, പ്രസിഡന്റ്‌ വി ഗിനീഷ്, ശ്രീജിത്ത് രവീന്ദ്രൻ, ഡോ. സെറീന സലാം, സിദ്ധാർഥ്‌, ആര്യ, എം വി സുജിത്ത്, യതീഷ് വാരിക്കാട്ട്‌ എന്നിവർ നേതൃത്വം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ എന്നിവരും ജില്ലാ ആശുപത്രിയിലെത്തി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home