ബാലസംഘം സംസ്ഥാന സമ്മേളനത്തിന് സംഘാടക സമിതിയായി

നീലേശ്വരം നവംബർ 27, 28, 29 തീയതികളിൽ നീലേശ്വരം പാലായിയിൽ നടക്കുന്ന ബാലസംഘം സംസ്ഥാന സമ്മേളനത്തിന് സംഘാടക സമിതിയായി. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്‌ഘാടനംചെയ്‌തു. സമാധാനവും സഹിഷ്ണുതയുമില്ലാത്ത രാജ്യമാക്കി ഇന്ത്യയെ ബിജെപി മാറ്റിയെന്ന് പി കെ ശ്രീമതി പറഞ്ഞു. പ്രായോഗികമായി ചിന്തിക്കാനും പ്രവർത്തിക്കാനും കുട്ടികളെ പര്യാപ്തമാക്കുന്ന ഏറ്റവും വലിയ സംഘടനയാണ് ബാലസംഘമെന്നും അവർ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ് അധ്യക്ഷയായി. സംസ്ഥാന കൺവീനർ എം പ്രകാശൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സതീഷ്‌ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജനാർദനൻ, വി പി പി മുസ്തഫ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി പ്രഭാകരൻ, വി കെ രാജൻ, പി ബേബി, പി പി മുഹമ്മദ് റാഫി, സിനിമതാരം പി പി കുഞ്ഞികൃഷ്ണൻ, മുതിർന്ന സിപിഐ എം നേതാവ് പി കരുണാകരൻ, ബാലസംഘം സംസ്ഥാന ജോ. സെക്രട്ടറി ദേവിക, ജോയിന്റ് കൺവീനർ വിജയൻ, അതുൽ രവി, ജില്ലാ സെക്രട്ടറി അനുരാഗ് പുല്ലൂർ, കവിത കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് സ്വാഗതം പറഞ്ഞു. 14 ജില്ലകളിലിൽനിന്നായി 450 പ്രതിനിധികൾ പങ്കെടുക്കും. ഭാരവാഹികൾ: 1501 അംഗ കമ്മിറ്റി രൂപീകരിച്ചു. എം രാജഗോപാലൻ (ചെയർമാൻ), പി ജനാർദനൻ, കെ വി കുഞ്ഞിരാമൻ, സാബു അബ്രഹാം, വി പി പി മുസ്‌തഫ, വി വി രമേശൻ, വി കെ രാജൻ, സി പ്രഭാകരൻ, പി ബേബി, പി പി മുഹമ്മദ് റാഫി, പി സി സുബൈദ, രജീഷ് വെള്ളാട്ട്, കെ ബാലകൃഷ്‌ണൻ ചെറുവത്തൂർ, കെ സുജാത, സി എം മീനാകുമാരി, സി ബിന്ദു, എം പി വി ജാനകി, ടി വി ശാന്ത, പ്രൊഫ. കെ പി ജയരാജൻ, പി പി കുഞ്ഞികൃഷ്ണൻ (വൈസ് ചെയർമാൻ). എം രാജൻ (ജനറൽ കൺവീനർ), പി കെ നിഷാന്ത്, എം അനുരാഗ്, കെ എം വിനോദ്, പി മനോഹരൻ (കൺവീനർ). അനന്ദു, പി ആർ അർഷ, കാർത്തിക്, കെ ആതിര, ടി പി ലത (ജോ. കൺവീനർമാർ). 17 സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു.









0 comments