ad
Deshabhimani

ബാലസംഘം ജില്ലാ സമ്മേളനം ഇരിയയിൽ

ബാലസംഘം ജില്ലാ സമ്മേളനം സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാർദനൻ ഉദ്ഘാടനംചെയ്യുന്നു

ബാലസംഘം ജില്ലാ സമ്മേളനം സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാർദനൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 28, 2026, 02:00 AM | 1 min read

രാജപുരം

ബാലസംഘം ജില്ലാ സമ്മേളനം ഒക്ടോബർ 17,18 തീയതികളിൽ ഇരിയയിൽ നടക്കും. സംഘാടക സമിതി രൂപീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാർദനൻ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ആദർശ് ബേപ്പ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഒക്ലാവ് കൃഷ്ണൻ, ജില്ല കൺവീനർ പി കെ നിഷാന്ത്, കോർഡിനേറ്റർ കവിത കൃഷ്ണൻ, സിപിഐ എം ഏരിയാ സെക്രട്ടറി പി ജി മോഹനൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി വി ജയചന്ദ്രൻ, സി കെ സബിത എന്നിവരും ടി കോരൻ, ജ്യോതിബാസു, പീ ദിലീപ് കുമാർ, സുരേഷ് വയമ്പ് സംസാരിച്ചു. ജില്ലാ സെക്രട്ടറി അനുരാഗ് പുല്ലൂർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ടി വി ജയചന്ദ്രൻ (ചെയർമാൻ) സുരേഷ് (കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home