Deshabhimani

കാവ്യ സായാഹ്നം സംഘടിപ്പിച്ചു

അമ്മിഞ്ഞിക്കോട്‌ അഴീക്കോടൻ സ്‌മാരക വായനശാല സംഘടിപ്പിച്ച കാവ്യ സായാഹ്നം കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 02, 2026, 03:00 AM | 1 min read

ചെറുവത്തൂർ അമ്മിഞ്ഞിക്കോട്‌ അഴിക്കോടൻ സ്മാരക വായനശാല ആൻഡ്‌ ദേശാഭിമാനി കലാസമിതിയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാവ്യ സായാഹ്നം സംഘടിപ്പിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ടി നാരായണൻ സംസാരിച്ചു. ബാലചന്ദ്രൻ എരവിൽ മോഡറേറ്ററായി. കവികളായ ബാലഗോപാലൻ കാഞ്ഞങ്ങാട്, നാരായണൻ അമ്പലത്തറ, വിനോദ് കുമാർ പെരുമ്പള, മനോജ് ഏച്ചിക്കൊവ്വൽ, പത്മരാജ്, സുജിത്ത് കയ്യൂർ, അനിൽ കല്യാണി, മൃദുലബായി, ധനേഷ് കണ്ണങ്കൈ, എ വി ആരാധ്യ, കെ വി ലതിക എന്നിവർ കവിതകൾ അവതരിപ്പിച്ചു. കെ എം രാജേഷ് സ്വാഗതവും എം ഷിബു നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home