അജാനൂർ കടപ്പുറം ഗവ. യുപി സ്‌കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം

കാഞ്ഞങ്ങാട് അജാനുർ കടപ്പുറം ഗവ. യുപി സ്‌കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് നൽകുന്ന പത്രം ബാങ്ക് വൈസ് പ്രസിഡന്റ് വി ഗിനീഷ് വിദ്യാർഥികൾക്ക് കൈമാറി ഉദ്‌ഘാടനംചെയ്തു. പ്രധാനാധ്യാപിക പി റീജ അധ്യക്ഷയായി. ബാങ്ക് സെക്രട്ടറി വി വി ലേഖ പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി കെ വി വിശ്വനാഥൻ, ഭരണസമിതി അംഗം പി കെ കണ്ണൻ, പിടിഎ പ്രസിഡന്റ് ജാഫർ പാലായി എന്നിവർ സംസാരിച്ചു. ബാങ്ക് പരിധിയിലെ 14 സ്കൂളുകളിലായി 94 പത്രങ്ങളാണ് ഈ അധ്യായന വർഷം ബാങ്ക് നൽകുന്നത്. ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളുകളിൽ 10 എണ്ണവും യുപി സ്കൂളുകളിൽ 7 എണ്ണവും എൽ പി സ്കൂളുകളിൽ 4 പത്രങ്ങളുമാണ് നൽകുന്നത്.









0 comments