സൗജന്യ മൊബൈല്‍ ആപ്പുമായി വിദ്യാര്‍ഥി
പഠിക്കാം 24 ഭാഷകള്‍

കാഞ്ഞങ്ങാട്
24 ഭാഷകള്‍ പഠിക്കാവുന്ന സൗജന്യ മൊബൈല്‍ ആപ്പുമായി വിദ്യാര്‍ഥി. ബളാന്തോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ പാണത്തൂരിലെ ഗോകുല്‍ കൃഷ്ണയാണ് മൊബൈൽ ആപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ആറു മാസത്തെ അധ്വാനത്തിലാണ് ആപ്പ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഗോകുല്‍ കൃഷ്ണ പറഞ്ഞു. ഇനി 31 ഭാഷകള്‍ പഠിക്കാവുന്ന രീതിയില്‍ ഇത് വികസിപ്പിക്കുമെന്നും ഗോകുല്‍ അവകാശപ്പെട്ടു. lingomate.apk.com എന്ന വെബ്സൈറ്റില്‍ നിലവില്‍ ഈ ആപ്പുണ്ട്. അടുത്തുതന്നെ പ്ലേ സ്റ്റോറില്‍ ഈ ആപ്പ് എത്തും. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, അറബിക് അടക്കമുള്ള ലോക ഭാഷകളും ഹിന്ദി, മറാത്തിയടക്കം ഇന്ത്യന്‍ ഭാഷകളും ഈ ആപ്പിലുണ്ട്. വിദേശത്ത് പോകുന്നവര്‍ക്ക് ഈ ആപ്പ് വലിയ ഉപകാരം ചെയ്യുമെന്ന് ഗോകുല്‍ സൂചിപ്പിച്ചു. മലയാളമുള്ളതിനാല്‍ മറ്റ് ഭാഷകളുടെ പരിശീലനവും ഇതില്‍ എളുപ്പമാണ്. ആപ്പ് കുറേക്കൂടി ജനകീയമാകുകയാണെങ്കില്‍ പ്ലേ സ്റ്റോറില്‍ ഇത് എത്തു മ്പോള്‍ ഗോകുലിന് ഗുണകരമായി മാറും. പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥിയായ ഗോകുല്‍ ഇനി ആന്‍ ഡ്രോയിഡ് ആപ്പ് വികസിപ്പിച്ചെടുക്കുന്ന ഡവലപ്പറാകാനാണ് ആഗ്രഹിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പനത്തടി പഞ്ചായത്തംഗങ്ങളായ കെ കെ വേണുഗോപാല്‍, എം ഷിബു, പിതാവ് കൃഷ്ണകുമാര്‍, രാജീവന്‍, സിസ്റ്റം മാനേജര്‍ ബി ജിതേഷ് തുടങ്ങിയവരും പങ്കെടുത്തു.






0 comments