തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരോ; കാസർകോട് കോൺഗ്രസ്സിൽ കൂട്ട പ്രതിഷേധം

കാസർകോട് : ബിജെപി വിട്ട് കോൺഗ്രസിൽചേർന്ന സന്ദീപ് വാര്യരെ തൃക്കരിപ്പൂർ മണ്ഡലം സ്ഥാനാർഥിയായി നിയോഗിക്കാനുള്ള നീക്കത്തിൽ കാസർകോട്ടെ കോൺഗ്രസിൽ കൂട്ട പ്രതിഷേധം. കെട്ടിയിറക്കിയ സ്ഥാനാർഥിയെ ഒരിക്കലും അംഗീകരിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞു. സന്ദീപ് വാര്യരെ തൃക്കരിപ്പൂരിൽ സ്ഥാനാർർഥിയാക്കാനുള്ള സാധ്യതയറിഞ്ഞതോടെ ഡിസിസി പ്രസിഡന്റും ജനറൽ സെക്രട്ടറിമാരടക്കമുള്ളവരുടെ അനൗദ്യോഗിക യോഗം ഡിസിസി ഓഫീസിൽ ചേർന്നു. വ്യാഴാഴ്‌ച അടിയന്തര ഡിസിസി യോഗവും തീരുമാനിച്ചു.
സന്ദീപ് വാര്യർതന്നെ സ്ഥാനാർഥിയെങ്കിൽ തൃക്കരിപ്പൂരിൽ വിമത സ്ഥനാർഥി ഉണ്ടാകുമെന്ന് ഏതാണ്ടുറപ്പായി. തൃക്കരിപ്പൂരിൽ ജില്ലയില്‍നിന്നുള്ള സ്ഥാനാര്‍ഥി വേണമെന്നാണ് നേതാക്കളുടെ നിലപാട്. ജില്ലയിലെ ഉദുമ, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പേരുകള്‍ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് ഇന്നലെ 55 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടത്.
കെപിസിസി സെക്രട്ടറി ബാലകൃഷ്‌ണൻ പെരിയ തൃക്കരിപ്പൂരിൽ സ്ഥാനാർഥിയാകാനുള്ള സാധ്യതയായിരുന്നു ചൊവ്വ രാവിലെ വരെ. എന്നാൽ രാജ് മോഹൻ ഉണ്ണിത്താൻ എംപി കടുത്ത എതിർപ്പുയർത്തിയതോടെ സാധ്യത മങ്ങി. തുടർന്നാണ് സന്ദീപ് വാര്യരെ മത്സരിപ്പിക്കാനുള്ള നിർദേശം വന്നത്. ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ, യൂത്ത് കോണഗ്രസ് നേതാവ് ജോമോൻ ജോസഫ് എന്നിവരും തൃക്കരിപ്പൂരിലെ കോൺഗ്രസ് സ്ഥനാർഥി പട്ടികയിലുണ്ടായിരുന്നു.










0 comments