Deshabhimani

വോട്ടെണ്ണൽ ഇന്ന്

പിലിക്കോട് ഉപതെരഞ്ഞെടുപ്പ്; പോളിങ് 81.15 ശതമാനം

പിലിക്കോട് പഞ്ചായത്ത് രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പിന്‌ പിലിക്കോട് ഗവ: ഹയർസെക്കൻഡറി സ്കൂളിൽ 
വോട്ടുചെയ്യാനെത്തിയവരുടെ നീണ്ട നിര.
വെബ് ഡെസ്ക്

Published on Sep 29, 2026, 02:00 AM | 1 min read

പിലിക്കോട്

പിലിക്കോട് രണ്ടാം വാർഡ് ഉപതെരെഞ്ഞെടുപ്പിൽ 81.15 ശതമാനം പോളിങ്. 1113 വോട്ടർമാരിൽ 903 പേർ വോട്ടുരേഖപ്പെടുത്തി. പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വോട്ടടുപ്പിൽ രാവിലെ മുതൽ നീണ്ട നിരയായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ മിനി 310 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച വാർഡാണിത്. ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് മിനി സ്ഥാനം രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് 600 വോട്ടും യുഡിഎഫിന് 290 വോട്ടും ബിജെപിക്ക് 60 വോട്ടും ലഭിച്ചു. എൽഡിഎഫിലെ ടി ഓമനയും യുഎഡിഎഫിലെ കെ സന്ധ്യയും ബിജെപിയിലെ കെ ഉമാവതിയുമാണ്‌ സ്ഥാനാർഥികൾ. ചൊവ്വ രാവിലെ 9.30നാണ് വോട്ടെണ്ണൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home