ad
Deshabhimani

ഒപ്പംനിന്നവരെ ചേർത്തുപിടിച്ച കരുത്തുമായി

എൽഡിഎഫ്‌ കാസർകോട്‌ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി ഷാനവാസ്‌ പാദൂർ നായന്മാർമൂലയിൽ മത്സ്യത്തൊഴിലാളികളോട്‌ വോട്ടഭ്യർഥിക്കുന്നു

എൽഡിഎഫ്‌ കാസർകോട്‌ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി ഷാനവാസ്‌ പാദൂർ നായന്മാർമൂലയിൽ മത്സ്യത്തൊഴിലാളികളോട്‌ വോട്ടഭ്യർഥിക്കുന്നു

വെബ് ഡെസ്ക്

Published on Mar 27, 2026, 02:30 AM | 1 min read

ചെർക്കള

ചെങ്കളയിലെ വോട്ടർമാർ ഹൃദയത്തോട്‌ ചേർത്തുപിടിച്ചാണ്‌ ഷാനവാസ്‌ പാദൂരിനെ ജില്ലാപഞ്ചായത്തിലേക്കയച്ചത്‌. കഴിഞ്ഞ ഭരണസമിതിയിൽ ജില്ലാപഞ്ചായത്തിന്റെ വെസ്‌ പ്രസിഡന്റായി നടത്തിയ വികസന പ്രവർത്തനങ്ങളിൽ ഇവിടുത്തുകാർ പൂർണ തൃപ്‌തരുമാണ്‌. ഒപ്പംനിന്നവരെ ചേർത്തുപിടിച്ചതിന്‌ ഇത്തവണയും ഫലമുണ്ടാകുമെന്ന്‌ എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥിയായി കാസർകോട്‌ മണ്ഡലത്തിൽ മത്സരിക്കാനെത്തുന്പോൾ ചെങ്കളയിലെ വോട്ടർമാർ ഉറപ്പിച്ചുകഴിഞ്ഞു. വ്യാഴാഴ്‌ച ചെങ്കള പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു ഷാനവാസിന്റെ പര്യടനം. കല്ലക്കട്ട തങ്ങളെ കണ്ട്‌ തുടങ്ങി ആലന്പാടി, എരുതുംകടവ്‌, റഹ്മാനിയ നഗർ, പന്നിപ്പാറ, പടിഞ്ഞാറെമൂല, പാണലം, സ്‌റ്റാർനഗർ, ബേവിഞ്ച, തെക്കിൽപാലം, പാടി കൊട്ടാരം, പാടി, ചൂരിപ്പള്ളം എന്നിവിടങ്ങളിലെത്തി സ്ഥാപനങ്ങളും വീടുകളും കയറിയിറങ്ങി വോട്ടഭ്യർഥിച്ചു. ടി എം എ കരീം, മുഹമ്മദ്‌റഫീഖ്‌, കെ വി ബാലരാജൻ, സി വി കൃഷ്‌ണൻ, എ വേണുഗോപാലൻ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home