ad
Deshabhimani

റോൾബോൾ

നേതാജി ക്ലബ്ബും എൻഎച്ച്‌എസ്‌ ക്ലബ്ബും ചാന്പ്യന്മാർ

Photo

ജില്ലാ റോൾബോൾ ചാമ്പ്യൻഷിപ്പ് വിജയികൾ മെഡലുമായി

വെബ് ഡെസ്ക്

Published on Jul 21, 2026, 12:05 AM | 1 min read

പത്തനംതിട്ട

എട്ടാമത്‌ ജില്ലാ റോൾബോൾ ചാമ്പ്യൻഷിപ്പ് തിരുവല്ല നാഷണൽ ഹൈസ്‌കൂളിൽ നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അന്പതോളം കായിക താരങ്ങൾ പങ്കെടുത്തു. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ നേതാജി റോൾബോൾ ക്ലബ് ചാമ്പ്യൻമാരായി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എൻഎച്ച്‌എസ്‌ റോൾബോൾ ക്ലബ് ഒന്നാംസ്ഥാനം നേടി. മത്സരങ്ങൾക്ക് ഒബ്സർവറായി വിനായകൻ നേതൃത്വം നൽകി.

സമാപനസമ്മേളനത്തിൽ ജില്ലാ റോൾ ബോൾ അസോസിയേഷൻ പ്രസിഡന്റ് തോമസ് പി ചാക്കോ അധ്യക്ഷനായി. സെക്രട്ടറി കെ ദേവനാരായണൻ, നാഷണൽ ഹൈസ്കൂൾ കായിക അധ്യാപകൻ ഗൗതം മുരളീധരൻ, എക്സിക്യൂട്ടീവംഗം ആര്യ കൃഷ്‌ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിജയികൾക്ക് ട്രോഫികളും മെഡലും വിതരണം ചെയ്‌തു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home