ad
Deshabhimani

വൈദ്യുതി പ്രതിസന്ധിക്കെതിരെ "പവർ കട്ട് ഒളിമ്പിക്സ് 2026"മായി ഡി വൈ എഫ് ഐ

dyfi
വെബ് ഡെസ്ക്

Published on Jul 21, 2026, 11:21 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിലും ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി വ്യത്യസ്തമായ പ്രതിഷേധ പരിപാടിയുമായി ഡി വൈ എഫ് ഐ തിരുവേഗപ്പുറ മേഖല കമ്മിറ്റി രംഗത്ത്. "പവർ കട്ട് ഒളിമ്പിക്സ് 2026" എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.


വൈദ്യുതി മുടക്കം മൂലം സാധാരണ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം. നർമ്മവും ആക്ഷേപഹാസ്യവും സമന്വയിപ്പിച്ചുകൊണ്ട് വൈദ്യുതി മുടക്കിനെ ആസ്പദമാക്കിയുള്ള വിവിധ മത്സരങ്ങളും ജനപങ്കാളിത്ത പരിപാടികളും സംഘടിപ്പിക്കും.സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.


വൈദ്യുതി മുടക്കുമായി ബന്ധപ്പെട്ട സൃഷ്ടിപരവും ജനപങ്കാളിത്തം ഉറപ്പാക്കുന്നതുമായ മത്സരങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുക. മത്സരങ്ങളുടെ തീയതി, വിഭാഗങ്ങൾ, നിയമങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ഡി വൈ എഫ് ഐ തിരുവേഗപ്പുറ മേഖല കമ്മിറ്റി അറിയിച്ചു.


ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും ഡി വൈ എഫ് ഐ തിരുവേഗപ്പുറ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home