ad
Deshabhimani

വി എസ്‌ അനുസ്‌മരണം ഇന്ന്‌

ധീരസ്‌മരണയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2026, 12:05 AM | 1 min read

പത്തനംതിട്ട

സിപിഐ എം സ്ഥാപക നേതാക്കളിലൊരാളും പൊളിറ്റ്‌ബ്യ‍ൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ചൊവ്വാഴ്‌ച ജില്ലയിൽ പാർടിയുടെയും കർഷകത്തൊഴിലാളി യൂണിയന്റെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കും. കൊടിതോരണങ്ങളാൽ അലങ്കരിച്ച പാർടി ഓഫീസുകളിലും ബ്രാഞ്ച്‌ കേന്ദ്രങ്ങളിലും വി എസിന്റെ ഛായാചിത്രംവച്ച്‌ രക്തപതാക ഉയർത്തും. അനുസ്‌മരണ സമ്മേളനങ്ങളും ചേരും. വൈകിട്ടാണ്‌ ഏരിയ കേന്ദ്രങ്ങളിൽ പൊതുസമ്മേളനം.

പത്തനംതിട്ടയിലും റാന്നിയിലും പൊതുസമ്മേളനം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും അടൂരിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനുവും തിരുവല്ലയിൽ എസ്‌എഫ്‌ഐ സെക്രട്ടറി പി എസ്‌ സഞ്‌ജീവും ഉദ്‌ഘാടനം ചെയ്യും. ഇരവിപേരൂരിൽ സുധീഷ്‌ വെൺപാല, കോഴഞ്ചേരിയിൽ അഡ്വ. ഫ്രാൻസിസ്‌ ആന്റണി, പന്തളത്ത്‌ സി രാധാകൃഷ്‌ണൻ, കൊടുമണ്ണിൽ ടി ഡി ബൈജു, പെരുനാട്ടിൽ അഡ്വ. വി കെ പ്രശാന്ത്‌, കോന്നിയിൽ കെ യു ജനീഷ്‌കുമാർ എംഎൽഎ, എഴുമറ്റൂരിൽ ജി ശശിധരൻ, മല്ലപ്പള്ളിയിൽ പി എസ്‌ കൃഷ്‌ണകുമാർ എന്നിവരാണ്‌ ഉദ്‌ഘാടകർ. ലോക്കൽ കേന്ദ്രങ്ങളിലും പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home