ad
Deshabhimani

പാർലമെന്റ്‌ മാർച്ച്‌

വിദ്യാർഥികൾക്കൊപ്പം കെഎസ്‌ടിഎയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2026, 12:05 AM | 1 min read

പത്തനംതിട്ട

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്‌ യുവജനങ്ങൾ നടത്തുന്ന പ്രതിഷേധത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ച്‌ കെഎസ്‌ടിഎ.

സമൂഹമാധ്യമ കൂട്ടായ്മയായ സിജെപിയും ഇടതുപക്ഷ വിദ്യാർഥി സംഘടനകളും ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധ സമരത്തെ ഏതുവിധേനയും അടിച്ചമർത്താനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തെ കെഎസ്ടിഎ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനാസ്ഥയും അലംഭാവവുമാണ് നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്കും സിബിഎസ്ഇ പരീക്ഷാ വീഴ്ചയ്ക്കും കാരണമായത്. കേന്ദ്ര പ്രവേശന പരീക്ഷകളിൽ തുടർച്ചയായി വീഴ്ചകൾ സംഭവിച്ചിട്ടും മന്ത്രി ധർമ്മേന്ദ്രപ്രധാനെ പൂർണമായും സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരും ബിജെപിയും സ്വീകരിക്കുന്നത്. അനുദിനം സമരം ശക്തമാകുന്ന സാഹചര്യത്തിൽ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ പ്രകടനവും പൊതുയോഗവും നടത്താനാൻ തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് എ കെ പ്രകാശും ജില്ലാ സെക്രട്ടറി ദീപ വിശ്വനാഥും പ്രസ്താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home