ad
Deshabhimani

പി എസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം

Photo

പി എസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 21, 2026, 12:05 AM | 1 min read

പത്തനംതിട്ട

പി എസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പി എസ് സിയുടെ വിശ്വാസ്യത തകർക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതായി സമ്മേളനം വിലയിരുത്തി.

ജില്ലാ പ്രസിഡന്റ്‌ എ നിഷാദ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ആർ റീന സ്വാഗതം പറഞ്ഞു. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം അലക്‌സ് എം മാത്യു, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ദീപ വിശ്വനാഥ്, പി എസ് സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങൾ ആർ സിന്ധു പ്രഭ, ആർ ബി സിന്ധു എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ആർ മനേഷ്‌ (പ്രസിഡന്റ്‌), എ നിഷാദ്‌ (സെക്രട്ടറി), സൗമ്യ സദാനന്ദൻ (വൈസ്‌ പ്രസിഡന്റ്‌), ജിഷ റേച്ചൽ (ജോ.സെക്രട്ടറി-), ബിനു സോമൻ (ട്രഷറർ), ബി ഷിംന -(വനിത കമ്മിറ്റി കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home