ad
Deshabhimani

പ്ലസ് വൺ പ്രവേശനം ഒന്നാം അലോട്ട്‌മെന്റ്‌ നാളെ

ജില്ലയിൽ എല്ലാവർക്കും പ്രവേശനം നേടാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jun 14, 2026, 02:23 AM | 2 min read

കാസർകോട്‌

പ്ലസ്‌ വൺ പ്രവേശനത്തിന്റെ ഒന്നാം അലേ്ാട്ട്‌മെന്റ്‌ തിങ്കളാഴ്‌ച നടക്കാനിരിക്കെ ജില്ലയിൽ പ്ലസ് വണിന് അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം നേടാനാവും. ഇഷ്ട വിദ്യാലയത്തിൽ അല്ലെങ്കിലും പ്രവേശനത്തിന് പ്രയാസമുണ്ടാവില്ല. എല്ലാവർക്കും സ്വന്തം ജില്ലയിൽ ഇഷ്ട വിഷയ ത്തിൽ ഉപരിപഠനത്തിന് സാഹച ര്യമൊരുക്കുന്നതിന് മുൻ എൽഡിഎഫ് സർക്കാർ നടത്തിയ ഇടപെടലാണ് ഇപ്പോൾ വിദ്യാർഥികൾക്ക് ആശ്വാസമായത്. 20,431 അപേക്ഷകരാണ്‌ ജില്ലയിലുള്ളത്‌. 65 സർക്കാർ, 24 എയ്ഡഡ്, 17 അൺ എയ്ഡഡ് അടക്കം 106 സ്കൂളുകൾ ജില്ലയിലുണ്ട്‌. അവിടങ്ങളിൽ ആകെ 19660 സീറ്റ്. വിഎച്ച്എസ്ഇയിലെ 1590 സീറ്റുകൾ. 1627 അപേക്ഷകർ. ഐടിഐ, പോളിടെക്നിക് എന്നിവിടങ്ങളിൽ വേറെയുമുണ്ട്‌ സീറ്റ്‌. ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തവർ പ്രയാസപ്പെടേണ്ടതില്ല. അടുത്ത അലോട്ട്മെന്റ്കളിൽ അവർക്ക് പ്രവേശനം ലഭിക്കാൻ സാധ്യതയുണ്ട്. സംവരണ വിഭാഗത്തിൽപ്പെട്ട അപേക്ഷകർ വേണ്ടത്ര ഇല്ലെങ്കിൽ അടുത്ത അലോട്ട്മെന്റ്കളിൽ അത് ജനറൽ വിഭാഗത്തിനായി പരിഗണിക്കും. അതുകൊണ്ടുതന്നെ അപേക്ഷ നൽകിയ എല്ലാവർക്കും സീറ്റുറപ്പിക്കാം. ​ശ്രദ്ധിക്കുക ഇക്കാര്യം പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് 15ന് നടക്കും. ഇതുപ്രകാരമുള്ള പ്രവേശനം. 15 രാവിലെ 10 മുതൽ 17ന് വൈകിട്ട് അഞ്ച്‌ വരെ നടക്കും. പ്രവേശന നേടേണ്ടവർ അവർക്ക് ലഭിച്ച യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് എവിടെയാണ് പ്രവേശനം ലഭിച്ചതെന്ന് മനസ്സിലാക്കണം. അതിനുശേഷം കാൻഡിഡേറ്റ് ലോഗിനിൽ കിട്ടുന്ന രണ്ട് പേജുള്ള അലോട്ട്മെന്റ് ലെറ്റർ പ്രിന്റ് എടുക്കണം. യോഗ്യത തെളിയിക്കുന്ന അസർ സർട്ടിഫിക്കറ്റുകളും കരുതണം. എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ ഡിജിലോക്കറിൽ നിന്ന് കിട്ടുന്ന പ്രിന്റ് മതിയാകും. പ്രവേശനത്തിന് ഹാജരാകുന്ന എല്ലാ വിദ്യാർഥികൾക്കും സ്കൂൾ അഡ്മിൻ യൂസറിൽ ലഭ്യമാകുന്ന പ്രിന്റ് അലോട്ട്മെന്റ് ലെറ്റർ എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് പ്രിന്റ് എടുത്തു നൽകാൻ സ്കൂളുകൾക്ക് നിർദേശമുണ്ട്. പ്രവേശന സമയത്ത് ടിസി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ നിർബന്ധമായി ഹാജരാക്കണം. വിഭിന്ന ശേഷി വിഭാഗത്തിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ 40 ശതമാനത്തിൽ കുറയാതെ ഡിസബിലിറ്റി തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സാമുദായിക സംവരണം പരിശോധിക്കുന്നതിന് എസ്എസ്എൽസി ബുക്കിലുള്ള വിവരം മതി. എന്നാൽ എസ്എസ്എൽസി ബുക്കിൽ നിന്നും വിഭിന്നമായ സാമുദായിക സംവരണമാണ് സംവരണ വിഭാഗക്കാർ അപേക്ഷയിൽ നൽകിയിട്ടുള്ളതെങ്കിൽ റവന്യൂ അധികൃതരിൽനിന്ന് ലഭിച്ച ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ബോണസ് പോയിന്റിന് അർഹതയുള്ളവർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കരുതണം. ഒന്നാം ഓപ്ഷനിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും ആ വിദ്യാലയത്തിൽ ഫീസ് അടച്ച് ചേരണം. മറ്റു ഓപ്ഷനുകളിൽ പ്രവേശനം ലഭിച്ചവർക്ക് വേണമെങ്കിൽ അവിടെ സ്ഥിരപ്രവേശനം നേടാം. അല്ലാതെ പക്ഷം താൽക്കാലികമായി ചേർന്ന് അടുത്ത അലോട്ട്മെന്റ് വരെ കാത്തിരിക്കണം. താൽക്കാലിക അലോട്ട്മെന്റിൽ ചേരുന്നവർ ഫീസ് അടക്കേണ്ടതില്ല. അങ്ങനെ ചേരുന്നവർ രണ്ടാം അലോട്ട്മെന്റ് വരെ കാത്തിരുന്ന് അതിലവർക്ക് വേറെ വിദ്യാലയത്തിൽ പ്രവേശനം ലഭിച്ചാൽ നേരത്തെ ചേർന്ന വിദ്യാലയത്തിൽനിന്നും ഒറിജിനൽ സർട്ടിഫിക്കറ്റുകൾ വാങ്ങി പുതിയ വിദ്യാലയത്തിൽ പ്രവേശനം നേടണം. താൽക്കാലികമായി ചേരുന്നവർക്ക് നേരത്തെ നൽകിയ ഓപ്ഷനുകളിൽ ആവശ്യമില്ലാത്തവ ഒഴിവാക്കാനുള്ള സൗകര്യവുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home