ad
Deshabhimani

അന്ന്‌ നായനാർ പറഞ്ഞു

‘ജോറന്നേടാ, എന്താ ഉഷാറ്‌, എല്ലാടത്തും 
ഉഷാറാക്കണട്ടാ’

പി ടി നാരായണൻ കോമരം 


പി ടി നാരായണൻ കോമരം 


avatar
കെ വി രഞ്‌ജിത്‌

Published on Apr 03, 2026, 02:30 AM | 1 min read

കൊടക്കാട്‌

76–ാം വയസിലും പി ടി നാരായണൻ കോമരത്തിന്‌ വീറൊട്ടും കുറഞ്ഞിട്ടില്ല. പണയക്കാട്ട്‌ ഭഗവതിയുടെ നർത്തകനായി ക്ഷേത്രമുറ്റത്ത്‌ ചുവടുവയ്‌ക്കുന്പോഴും പൂരക്കളി പന്തലിൽ പതിനെട്ടുനിറങ്ങൾ പാടിയാടുന്പോഴും, സംസ്ഥാനത്തെ ആദ്യത്തെ രാഷ്ട്രീയ പൂരക്കളി അവതരണത്തെക്കുറിച്ച്‌ പറയുന്പോഴും ഉ‍ൗർജമൊട്ടും കുറയുന്നില്ല. ക്ഷേത്രമുറ്റത്തെ പൂരക്കളിപ്പന്തലിൽ നാരായണ നാരായണ... പാടുകയും ഒടുവിൽ ഗണപതിപ്പാട്ട്‌ അവതരിപ്പിക്കുന്പോഴും വീട്ടിൽ രാഷ്ട്രീയ പൂരക്കളിയുടെ വരികൾ പാടുന്പോഴും കരുത്തുറ്റ ശരീരത്തിലെ ഇരുകൈയിലെ മസിലുകളും ഭരതനാട്യം കളിക്കുന്നതും കാണാം. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സിപിഐ എം നേതാവായ കൊടക്കാട്‌ രാഘവൻ എഴുതിയ ‘വിപ്ലവത്തിൻ ചെങ്കൊടിയെ സ്വീകരിക്കൂ നാൾക്കുനാളിൽ, വിപ്ലവത്തിൻ വീര്യവുമായി വിശ്വമാകെ നീണ്ടുയർന്ന്‌ തീവെടിയുണ്ടകളെ ചെറുത്തവരെ’’ തുടങ്ങി ‘‘തൂക്കുകയർ പൂമാലയായി സ്വീകരിച്ചൂ വീരകയ്യൂർ’ തുടങ്ങി അന്നവതരിപ്പിച്ച നാലു നിറങ്ങളിലുള്ള എല്ലാ രാഷ്ട്രീയ പൂരക്കളി പാട്ടുകളും കോമരത്തിന്‌ ഹൃദിസ്ഥം. നാട്ടുകലയുടെ തനിമ നിലനിര്‍ത്തി കാലത്തോട് സംവദിക്കുന്ന കലയായി മാറ്റി കോമരവും സംഘവുമന്ന്‌. കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ മുപ്പതോളം വേദികളിലാണ്‌ പൂരക്കളി അവതരിപ്പിച്ചത്‌. തങ്ങളുടെ പൂരക്കളി അവസാനം വരെ കണ്ട്‌ ‘‘ ങ്ങ ജോറന്നേടാ... എന്താ ഉഷാറ്‌... എല്ലാടത്തും ഉഷാറാക്കണട്ടാ’’’.... എന്ന്‌ പറഞ്ഞ്‌ അന്നത്തെ എൽഡിഎഫ്‌ സ്ഥാനാർഥി ഇ കെ നായനാർ തോളിൽ തട്ടിയത്‌ ഇന്നും ഓർമയിൽ. ഇത്തവണ മ്മളെ ചെക്കൻ മുസ്‌തഫ കൂടുതൽ ഭൂരിപക്ഷത്തിൽ ജയിക്കും. ആചാരക്കാരനായതിനാൽ ഇപ്പോൾ രാഷ്ട്രീയ പരിപാടികൾക്ക്‌ പോകാറില്ല. എന്നാലും വോട്ടുചെയ്യാൻ പോകും. –കോമരം പറഞ്ഞു. 1987 മാർച്ച്‌ 23ന്‌ വോട്ടുചെയ്‌ത്‌ വീട്ടിലെത്തി രാത്രി വൈകിയാണ്‌ കോൺഗ്രസുകാർ ചീമേനിയിൽ കൂട്ടക്കുരുതി നടത്തിയതറിഞ്ഞത്‌. കൊല്ലപ്പെട്ടവരെല്ലാം പരിചയക്കാരായിരുന്നു. അന്ന്‌ വീട്ടിലെല്ലാരും കരച്ചിലായിരുന്നു. പിന്നീട്‌ ചീമേനി സംഭവം രാഷ്ട്രീയ പൂരക്കളിയായി അവതരിപ്പിച്ചു. എഴുപത്തിയാറാം വയസ്സിലും അസാധ്യ മെയ് വഴക്കത്തോടെ നാരായണൻ കോമരം കാപ്പാട്ടുകഴകത്തിൽ പൂരക്കളിപ്പാട്ട്‌ പാടിക്കളിച്ചത്‌ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദൂരദർശനിൽ എ എൻ കൊടക്കാടിന്റെ നേതൃത്വത്തിൽ ആദ്യമായി പൂരക്കളി അവതരിപ്പിച്ചതും ഓർമയിലുണ്ട്‌. കണ്ണോത്ത്‌ ലീലയാണ്‌ ഭാര്യ. കെ വിനോദ്‌കുമാർ, പ്രദീപ്‌ കുമാർ എന്നിവർ മക്കൾ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home