ad
Deshabhimani

ശിൽപചാരുത കാണണോ, 
കണിക്കൂലോത്തേക്ക്‌ വരൂ...

മടിക്കൈ കണീക്കൂലോം  കന്നിക്കൊട്ടിലിലെ ദാരുശിൽപങ്ങൾ

മടിക്കൈ കണീക്കൂലോം കന്നിക്കൊട്ടിലിലെ ദാരുശിൽപങ്ങൾ

avatar
സ്വന്തം ലേഖകൻ

Published on May 09, 2026, 02:48 AM | 1 min read

മടിക്കൈ

നിർമാണ ചാരുതയുടെ ചരിത്ര സാക്ഷാത്കാരം കാണാൻ മടിക്കൈ കണിക്കൂലോത്തെത്തിയാൽ മതി. രാമായണം, പുരാണങ്ങൾ, കാമശാസ്ത്രം, ജനനം തുടങ്ങിയ രംഗങ്ങൾ ചിത്രീകരിക്കുന്ന അതിമനോഹരമായ കൊത്തുപണികളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. മറ്റു ക്ഷേത്ര ശിൽപങ്ങളിൽ നിന്ന് വ്യത്യസ്തമായി വടക്കുഭാഗത്തെ ഉത്തരത്തിൽ കാമസൂത്ര ശിൽപങ്ങൾക്കൊപ്പം മനുഷ്യ ജീവന്റെ എല്ലാ കാര്യവും കൊത്തിയിട്ടുണ്ട്‌. ഒരു കാലത്ത് നീലേശ്വരം വടക്കേ കോവിലകത്തിന്റേതായിരുന്നു ക്ഷേത്രം. അന്ന് പുല്ലുമേഞ്ഞ ശ്രീകോവിലുമായിരുന്നു. കോവിലകം അധികാരികൾ ഏച്ചിക്കാനം തറവാട്ടുകാർക്ക് ക്ഷേത്രവും ചുറ്റുവട്ട പ്രദേശങ്ങളും കാണത്തിന്(പണയം) വെച്ചു. തുടർച്ചയായി കാണം മുടങ്ങിയപ്പോൾ ക്ഷേത്രവും ഭൂമിയിലും ഏച്ചിക്കാനത്തുകാർ പിടിച്ചെടുത്തു. തുടർന്ന് ക്ഷേത്രം പുതുക്കിപ്പണിതു. ഓടുമേഞ്ഞ ഇന്നത്തെ ശ്രീകോവിലും കെട്ടിടങ്ങളും അന്ന് നിർമിച്ചതാണ്. ഈ സമയത്താവാം ദാരുശില്പങ്ങൾ പണി കഴിപ്പിച്ചതെന്നാണ് കരുതുന്നത്. മുൻപ് യാദവരായിരുന്ന പൂജാരികൾ. പിന്നീട് ബ്രാഹ്മണർക്ക് നൽകുകയായിരുന്നുവെന്ന് ക്ഷേത്രം പ്രസിഡൻറും ഏച്ചിക്കാനം തറവാട്ടംഗവുമായ ഡോ. എ സി പത്മനാഭൻ പറഞ്ഞു. ഇവിടുത്തെ കൊത്തുപണികൾ ദാരുശിൽപനിർമാണത്തിലെ അതികായരായപരിയാരം ശിൽപികളാണെന്നും പിലിക്കോട് നിന്നുള്ള ശില്പികളാണെന്നും പറയപ്പെടുന്നു. എന്നാൽ മലബാറിലെ മഹാക്ഷേത്രങ്ങളിൽ മിക്കതിലും മരത്തിലുള്ള കൊത്തുപണികൾ ചെയ്തത് പരിയാരം ശിൽപികളായതിനാൽ ഇതും അവർ ചെയ്തതാവാനാണ് സാധ്യത. കന്നിക്കൊട്ടിലിന്റെ മട്ടുപ്പാവിലെ ഉത്തരത്തിലാണ് ശിൽപങ്ങൾ. മലബാറിലെ ക്ഷേത്രശിൽപ നിർമ്മാണത്തിൽ പരിയാരം ശൈലിക്ക് 400 വർഷത്തെ പഴക്കമുണ്ട്. പരിയാരം കോക്കാംവളപ്പിൽ ചാത്തു മേലാശാരിയാണ് പരിയാരം ശൈലിയുടെ തുടക്കക്കാരൻ. മലബാറിലെ മഹാക്ഷേത്രങ്ങളിൽ മിക്കതിലും മരത്തിലുള്ള കൊത്തുപണികൾ ചെയ്തത് ചാത്തു മേലാശാരിയും ശിഷ്യന്മാരുമാണ്. മടിയൻ കൂലോം ക്ഷേത്രം,കണീക്കൂലോം, കോടോത്ത് ക്ഷേത്രം തുടങ്ങി ജില്ലയിലെ ഒട്ടേറെ ക്ഷേത്രങ്ങൾക്ക് ദാരുശില്പഭംഗി പകർന്നത് ഈ കുടുംബക്കാരാണ്. ചാത്തു മേലാശാരിയുടെ സഹോദരന്റെ മകൻ കുണ്ടിലെ വളപ്പിൽ ചാത്തു മേലാശാരിയാണ്‌ ശൈലിയുടെ പിൻതുടർച്ചക്കാരൻ. മഡിയൻ കൂലോം, തളിപ്പറമ്പ് തൃച്ചംബരം, പാണപ്പുഴ സോമേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ കൊത്തുപണി ചെയ്തത് ചാത്തു ആചാരിയാണ്. പിന്നീട് ചാത്തുവിന്റെ മകൻ ഗോവിന്ദന്‍ ഉദയവർമ്മൻ ഈ സ്ഥാനഞ്ഞത്തി കടത്തനാട് മുതൽ കാസർകോട് അതിർത്തിയായ മഞ്ചേശ്വരം വരെയുള്ള ക്ഷേത്രങ്ങളിലും കാവുകളിലും ഈ കുടുംബത്തിന്റെ കരവിരുതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home