വികസനഗാഥയുമായി ജനങ്ങളിലേക്ക്

ഉദുമ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി എച്ച് കുഞ്ഞന്പുവിന് പള്ളിക്കര പഞ്ചായത്തിലെ മിഷൻ കോളനിയിൽ നൽകിയ സ്വീകരണം
പള്ളിക്കര
വികസനവും ക്ഷേമവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ ജനഹൃദയങ്ങളിലുടെ എൽഡിഎഫ് സ്ഥാനാർഥി സി എച്ച് കുഞ്ഞമ്പുവിന്റെ പ്രചാരണം. കഴിഞ്ഞ അഞ്ചു വർഷം നടപ്പാക്കിയ വികസന പ്രവർത്തിനുള്ള അംഗീകാരം തേടിയാണ് സി എച്ച് കുഞ്ഞന്പുവിന്റെ പൊതുപര്യടനം തുടങ്ങിയത്. മണ്ഡലത്തിലെ ഓരോ മുക്കിലും മൂലയിലും വഴിനീളെ ആളുകൾ രാഷ്ട്രീയം നോക്കാതെ സ്ഥാനാർഥിയെ കാണാനും കേൾക്കാനും കൂട്ടമായെത്തുകയാണ്. അഞ്ചു വർഷത്തിനിടെ നടപ്പാക്കിയത് 1551 കോടി രൂപയുടെ പദ്ധതി. ഓരോ പ്രദേശത്തുമുണ്ട്. റോഡ്, പാലം, സ്കൂൾ, ആശുപത്രി കെട്ടിടം, ജലം, കൃഷി എന്നിങ്ങനെ എല്ലാ മേഖലിലും ജനങ്ങളുടെ ആവശ്യമറിഞ്ഞുള്ള വികസനം. അതിന്റെ സന്തോഷം നേരിട്ടറിയാം. വിവിധ കേന്ദ്രങ്ങളിൽ സ്വീകരിക്കാനുമായി എത്തുന്നവരിൽ എൽഡിഎഫ് പ്രവർത്തകർ മാത്രമല്ല, മറ്റു രാഷ്ട്രീയപാർടി അനുഭാവികളും ഏറെയുണ്ട്. ഉദുമ മണ്ഡലത്തിലെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള പൊതു പ്രചാരണം പള്ളിക്കര പഞ്ചായത്തിലെ കീക്കാനം തോട്ടത്തിൽനിന്നാണ് ആരംഭിച്ചത്. സിപിഐ നേതാവ് ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനംചെയ്തു. എ കുമാരൻ അധ്യക്ഷനായി. പ്രദീപ് കാട്ടാമ്പള്ളി സ്വാഗതം പറഞ്ഞു. മുതിർന്ന സിപിഐ എം നേതാവ് പി കരുണാകരൻ, എൽഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെകട്ടറി കെ വി കുഞ്ഞിരാമൻ, ചെയർമാൻ ടി കൃഷ്ണൻ, എൽഡിഎഫ് മണ്ഡലം കൺവീനർ കെ കുഞ്ഞിരാമൻ, നേതാക്കളായ എം എ ലത്തീഫ്, ഇ പത്മാവതി, കെ മണികണ്ഠൻ, അഡ്വ. രാധാകൃഷ്ണൻ പെരുമ്പള, തുളസീധരൻ ബളാനം, നാസ്നിൻ വഹാബ്, പി പി ചാക്കോ, മൗവ്വൽ കുഞ്ഞബ്ദുല്ല, അബ്ദുർറഹ്മാൻ മാസ്റ്റർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ഓരോ കേന്ദ്രത്തിലും പ്രവർത്തകരും നേതാക്കളും സ്ഥാനാർഥിയെ ഹാരമണിയിച്ച് സ്വീകരിച്ചു. ബുധനാഴ്‌ച ദാവൂദ് മൊഹല്ലയിൽ ആരംഭിച്ച് പനയാലിൽ സമാപിച്ചു.
പര്യടനം ഇന്ന് വ്യാഴാഴ്ച
പുല്ലൂര്‍–പെരിയ പഞ്ചായത്തില്‍ പര്യടനം നടത്തും. രാവിലെ 9.30ന് താന്നിയടിയില്‍നിന്ന് പര്യടനം ആരംഭിക്കും. 9.45ന് കല്യോട്ട്, 10ന് കമലപ്ലാവ്, 10.15ന് ഇരിയ, 10.30ന് കുന്പള, 11ന് അന്പലത്തറ, 11.15ന് ബിദിയാല്‍, 11.30ന് തടത്തില്‍, 12ന് എടമുണ്ട, 12.15ന് പടാങ്കോട്ട്, 12.30ന് താളിക്കുണ്ട്, 12.45ന് പുല്ലൂര്‍ വില്ലേജ് ഓഫീസ് പരിസരം, 1ന് മാക്കരംകോട്ട്, വൈകിട്ട് 3ന് തട്ടുമ്മല്‍, 3.15ന് മാടിപ്പാറ, 3.30ന് കേളോത്ത്, 4ന് ചാലിങ്കാല്‍, 4.15ന് പെരിയ ബസ് സ്റ്റോപ്പ്, 4.30ന് ഏച്ചിലടുക്കം, 5ന് പുളിക്കാല്‍, 5.15ന് നിടുവോട്ട് പാറ, 5.30ന് പെരിയ ബസാര്‍, 6ന് ചെക്കിപ്പള്ളം, 6.15ന് വില്ലാരംപതി, 6.30ന് കാലിയടുക്കം, 6.45ന് കുണിയ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം രാത്രി 7ന് പുക്കളത്ത് സമാപിക്കും.










0 comments