വിജയാരവമായി കാസർകോട് മണ്ഡലം കൺവൻഷൻ

എൽഡിഎഫ് കാസർകോട് മണ്ഡലം കൺവൻഷൻ ചെർക്കള ഐ മാക്‌സ് ഓഡിറ്റോറിയത്തിൽ സിപിഐ എം ജില്ലാസെക്രട്ടറി എം രാജഗോപാലൻ ഉദ്‌ഘാടനംചെയ്യുന്നു
ചെർക്കള
ജനാധിപത്യ പ്രക്രിയയിൽ അഞ്ച് പതിറ്റാണ്ടിലേറെയായി ഉണ്ടാകുന്ന തെറ്റുകൾ തിരുത്തി ഇത്തവണ എൽഡിഎഫിനെ ചേർത്തുപിടിക്കാനൊരുങ്ങുകയാണ് കാസർകോട് അസംബ്ലി മണ്ഡലമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു ചെർക്കള ഐ മാക്‌സ് ഓഡിറ്റോറിയത്തിലെത്തിയ ആയിരങ്ങളുടെ സാന്നിധ്യം. ഞായർ വൈകിട്ട് നടന്ന എൽഡിഎഫ് കാസർകോട് മണ്ഡലം കൺവൻഷൻ സ്ഥാനാർഥി ഷാനവാസ് പാദൂരിന്റെ വിജയവിളംബരമായി മാറി. സിപിഐ എം ജില്ലാസെക്രട്ടറി എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. അഡ്വ. വി സുരേഷ്‌ബാബു (സിപിഐ) അധ്യക്ഷനായി. എം എ ലത്തീഫ് (ഐഎൻഎൽ), എം അനന്തൻ നന്പ്യാർ (കോൺ. എസ്), സ്ഥാനാർഥി ഷാനവാസ് പാദൂർ, സുബൈർ പടുപ്പ് (എൻസിപിഎസ്), എം സുമതി, ടി കെ രാജൻ, ടി എം എ കരീം (സിപിഐ എം), സണ്ണി അരമന (കേരള കോൺ. എം), വി കെ രമേശൻ (ആർഎസ്‌പി ലെനിനിസ്‌റ്റ്), അബ്ദുൾറഹ്മാൻ ബാങ്കോട് (ഐഎഫ്‌ജെഡി), അഹമ്മദലി കുന്പള (ആർജെഡി) എന്നിവർ സംസാരിച്ചു. അസീസ് കടപ്പുറം, സിദ്ദിഖ് ചേരങ്കൈ, എ ജി നായർ, ബിജു ഉണ്ണിത്താൻ, ചന്ദ്രശേഖര ഷെട്ടി തുടങ്ങിയവർ വേദിയിലുണ്ടായി. കെ എ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: അസീസ് കടപ്പുറം (ചെയർമാൻ), കെ എ മുഹമ്മദ് ഹനീഫ (സെക്രട്ടറി).










0 comments