Deshabhimani

കല്ലപ്പള്ളി പ്രദേശത്ത് കാട്ടാന; യാത്രക്കാർ ഭീതിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 14, 2026, 02:41 AM | 1 min read


രാജപുരം

പാണത്തൂർ സുള്ള്യ അന്തർസംസ്ഥാന പാതയിലെ കല്ലപ്പള്ളി പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. തിങ്കളാഴ്ച വൈകിട്ടാണ് റോഡരികിലെ പ്ലാന്റേഷൻ ഭാഗത്ത് കാട്ടാനയെയും, ആന കുട്ടിയെയും കണ്ടത്. സാധാരണയായി രാത്രികാലങ്ങളിൽ വനത്തിൽനിന്നും പുറത്തിറങ്ങാറുള്ള ആനകൾ തിങ്കളാഴ്ച പകൽ വെളിച്ചത്തിൽതന്നെ റോഡരികിൽ നിലയുറപ്പിച്ചത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാക്കി. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ആന നിലയുറപ്പിച്ചതോടെ വാഹനങ്ങൾ ഇതുവഴി പോകാൻ മടിച്ചു. കഴിഞ്ഞ ആഴ്ച കല്ലപ്പള്ളി മാമ്പള റോഡിന് സമീപം പകൽ സമയത്ത് കാട്ടാനയെ കണ്ടിരുന്നു. കാട്ടാനശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ, ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വനസംരക്ഷണ സമിതി പ്രസിഡന്റ് എൻ കെ ജയപ്രകാശും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ രംഗത്തുമലയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകിയിരുന്നു. നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികളും വനപാലകരും കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു. വനത്തിന്റെ വശത്തുള്ള സോളാർ വേലികളുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും, കാട്ടാനകളെ പ്രതിരോധിക്കാനുള്ള മറ്റ് നടപടികൾ വേഗത്തിലാക്കാനും തീരുമാനമായിട്ടുണ്ട്. ​പ്ലാന്റേഷൻ ഭാഗങ്ങളിൽ ആനകൾ നിലയുറപ്പിക്കുന്നത് പതിവാണെങ്കിലും, ഇവ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് തടയാൻ വനംവകുപ്പിന്റെ കർശന നിരീക്ഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

sir

02

print edition കമീഷന്‍ അന്വേഷിക്കണം: യുപി എസ്‌ഐആർ ക്രമക്കേടില്‍ സുപ്രീംകോടതി
railway jobs

03

print edition ഇന്ത്യയിൽ 
തൊഴിലില്ലായ്‌മ 
വെല്ലുവിളിയെന്ന് ലോക ബാങ്ക്‌ 
റിപ്പോർട്ട്‌
deshabhimani section

Recommended

Deshabhimani
Home