ad
Deshabhimani

ഓർമകളുടെ തലപ്പള്ളം; കനൽപോലെ

പി രാഘവൻ അനുസ്‌മരണത്തിന്റെ ഭാഗമായി ബന്തടുക്കയിൽനടന്ന ചരിത്ര സ്മൃതി സംഗമം 
സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

പി രാഘവൻ അനുസ്‌മരണത്തിന്റെ ഭാഗമായി ബന്തടുക്കയിൽനടന്ന ചരിത്ര സ്മൃതി സംഗമം 
സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Jul 02, 2026, 02:46 AM | 2 min read

ബന്തടുക്ക

ബന്തടുക്കക്ക് അടുത്തുള്ള തലപ്പള്ളം ഇന്നൊരു സ്ഥലപ്പേര് മാത്രമല്ല, ജനത പൊരുതിയ ഇന്നലെയുടെ നാൾവഴിക്കുറിപ്പാണ്. ബേഡകത്തിന്റെ കമ്യൂണിസ്റ്റ് പാർടി ചരിത്രത്തിലെ ആദ്യ അധ്യായമാണത്. 1969 ഡിസംബറിൽ തലപ്പള്ളത്ത് നടന്ന പാർടി വളണ്ടിയർ ക്യാമ്പിനെ, ഭീകരാക്രമണ പദ്ധതിയെന്ന് വിശേഷിപ്പിച്ച് പൊലീസ് അക്രമിച്ചതാണ് സംഭവം. മുൻ എംഎൽഎയും മുതിർന്ന സിപിഐ എം നേതാവുമായ പി രാഘവൻ തലപ്പള്ളം ക്യാമ്പിൽ പങ്കെടുത്ത് ജയിലിൽ കിടന്നതാണ്. അദ്ദേഹത്തിന്റെ ചരമ വാർഷിക അനുസ്മരണത്തിന്റെ അനുബന്ധ പരിപാടിയായി സിപിഐ എം ബേഡകം ഏരിയാ കമ്മറ്റിയാണ് തലപ്പള്ളം ചരിത്ര സ്മൃതി സംഗമം സംഘടിപ്പിച്ചത്. ബന്തടുക്കയിൽ സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സി രാമചന്ദ്രൻ അധ്യക്ഷനായി. ചരിത്രകാരൻ ഡോ. സി ബാലൻ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗം ഇ പത്മാവതി, ജില്ലാ കമ്മറ്റിയംഗങ്ങളായ സി ബാലൻ, ഓമന രാമചന്ദ്രൻ, ഏരിയ കമ്മറ്റിയംഗം എം അനന്തൻ എന്നിവർ സമരപോരാളികളെ ആദരിച്ചു. തലപ്പള്ളം സമരപോരാളികളും കുടുംബാംഗങ്ങളും മുതിർന്ന നേതാക്കളും അനുഭവങ്ങൾ പങ്കിട്ടു. ടി അപ്പ, കൃഷ്ണൻ നമ്പ്യാർ, സി നാരായണൻ, അഡ്വ. എ ജി നായർ, മാധവൻ നായർ ബേപ്പ്, കൃഷ്ണൻ ഇടനീർ, ഗംഗാധരൻ നായർ തടിച്ചിലുംബര എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ സുധീഷ് സ്വാഗതവും രാധാകൃഷ്ണൻ ചാളക്കാട് നന്ദിയും പറഞ്ഞു.


34 പ്രതികൾ

​1969 ഡിസംബറിൽ ബന്തടുക്കക്കടുത്തുള്ള തലപ്പള്ളത്ത് നടന്ന കമ്യൂണിസ്‌റ്റ്‌ പാർടി ക്യാമ്പിനു നേരെയാണ് പൊലീസ് അതിക്രമവും കേസുമുണ്ടായത്. പ്രതികളിൽ ഇന്ന് ഒമ്പതുപേർ ജീവിച്ചിരുപ്പുണ്ട്. അവരും കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു. ബാലകൃഷ്ണൻ (തളിപ്പറമ്പ്), അച്യുതൻ (തളിപ്പറമ്പ്), കമ്മട്ട കുഞ്ഞമ്പു നായർ (ചട്ടഞ്ചാൽ), കുഞ്ഞിക്കണ്ണൻ നായർ (ചട്ടഞ്ചാൽ), കുമാരൻ (ചട്ടഞ്ചാൽ), ടോമി (കാസർകോട്), നാരായണൻ (കൊറഗൻ), കാസർകോട്, പെരുന്തട്ട നാരായണൻ (പാടി), കുമാരൻ (പാടി), അടുക്കം പക്കീരൻ (പാടി), കൃഷ്ണൻ (എടനീർ), ടി വിജയൻ (ബേപ്പ്), മാധവൻ നായർ (ബേപ്പ്), തിമ്മപ്പ (ബെള്ളിപ്പാടി), കളപ്പുര ഗോപാലൻ (പേരടുക്കം), സി നാരായണൻ (എരിഞ്ഞിപ്പുഴ), കൃഷ്ണൻ നമ്പ്യാർ (എരിഞ്ഞിപ്പുഴ), പി രാഘവൻ മുന്നാട്, ടി അപ്പ (മുന്നാട്), ടി ഗോപാലൻ (ബേത്തൂർപാറ), ടി ബാലൻ പൊട്ടംകുളം (കുറ്റിക്കോൽ), കീക്കാനം കുഞ്ഞിരാമൻ നായർ (കളക്കര), തോമസ് (തലപ്പള്ളം), ജോസ് (തലപ്പള്ളം), മമ്മുണു (തലപ്പള്ളം), കൂക്കൾ കുഞ്ഞമ്പുനായർ (തൈര), ചന്തു (തലപ്പള്ളം), കുഞ്ഞമ്പു (തടിച്ചിലംബര), ഗംഗാധരൻ (തടിച്ചിലംബര), രാഘവ നായ്ക്ക്, നാരായണ നായ്ക്ക്, കെ എൻ കുഞ്ഞിരാമൻ നമ്പ്യാർ, അഞ്ചാംപുര കൃഷ്ണൻ നായർ (തടിച്ചിലംബര), അനന്തൻ മാഷ് (മുന്നാട്) എന്നിവരായിരുന്നു പ്രതികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home