ad
Deshabhimani

കുടിയേറ്റ മണ്ണിൽ വികസനത്തിന്റെ ‘റോഡ്‌ ഷോ’

പെരളം–കന്പല്ലൂർ–ചിറ്റാരിക്കാൽ റോഡ്‌
avatar
പി കെ രമേശൻ

Published on Mar 27, 2026, 02:30 AM | 1 min read

ചിറ്റാരിക്കാൽ

കുടിയേറ്റ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതി ചേർക്കപ്പെട്ട പേരാണ് തോമാപുരം. അതുകൊണ്ട് തന്നെ തോമാപുരത്തെ തലോടി കടന്നു പോകുന്ന ഗ്രാമീണ റോഡുകളെല്ലാം നവീകരിച്ച് തങ്കം പോലെ മിന്നിതിളങ്ങുന്നതാക്കിയിട്ടുണ്ട് എൽഡിഎഫ് സർക്കാർ. ഇത് മലയോരത്തിന്റെ വികസന കുതിപ്പിന് വേഗം കൂട്ടുകയും യാത്രാക്ലേശങ്ങൾക്ക് പരിഹാരം ആവുകയുംചെയ്തു. ഒന്നിന് പുറകെ ഒന്നായി റോഡുകളെല്ലാം നവീകരിച്ചതോടെ ജനങ്ങളും ഏറെ സന്തോഷത്തിലാണ്. തോമാപുരത്തിന്റെ ആസ്ഥാനകേന്ദ്രമാണ് ചിറ്റാരിക്കാൽ ടൗൺ. ഈ ടൗണിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളിൽ ഒന്നായ 10.5 കിലോമീറ്റർ ദൂരം വരുന്ന ചിറ്റാരിക്കൽ -മണ്ഡപം -കുന്നുംകൈപാലം റോഡ് 16 കോടി ചെലവഴിച്ചാണ് നവീകരിച്ചത്. ഭീമനടി -നീലേശ്വരം റോഡിനെ കുന്നുംകൈയിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. മറ്റൊരു പ്രധാന റോഡായ 9.6 കിലോമീറ്റർ ദൂരമുള്ള പെരളം കമ്പല്ലൂർ കടുമേനി പാവൽ ചിറ്റാരിക്കാൽ റോഡ് 19 കോടി രൂപ ചെലവിലാണ് നവീകരിച്ചത്.104 കോടി ചെലവിൽ നിർമിക്കുന്ന മലയോര ഹൈവേയുടെ ജില്ലയിലെ ഒന്നാം റീച്ചായ ചെറുപുഴ കോളിച്ചാൽ റോഡും കടന്നു പോകുന്നത് ചിറ്റാരിക്കാൽ ടൗണിലൂടെയാണ്. ഈ റോഡ് 15 കിലോമീറ്റർ തൃക്കരിപ്പൂർ മണ്ഡലത്തിൽ പെടുന്നു .123 കോടി ചിലവിൽ നിർമാണം പൂർത്തിയായികൊണ്ടിരിക്കുന്ന ചീമേനി ഓടക്കൊല്ലി ഭീമനടി റോഡും ചിറ്റാരിക്കാൽ ടൗണിലൂടെ കടന്നു പോകുന്നു. രണ്ട് കോടി രൂപ ചെലവിൽ പണികഴിച്ച ആനച്ചാപ്പ ചട്ടമല റോഡും ഇതിന് സമീപത്താണ്. ചിറ്റാരിക്കാൽ ബൈപ്പാസ് റോഡ് എം രാജഗോപാലൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 40ലക്ഷം രൂപ ചെലവിട്ടാണ് നിർമിച്ചത്. മലയോരത്ത് ഇത് കൂടാതെ മാങ്ങോട് എടത്തിലവളപ്പ് റോഡ് 7.7കോടി, വരക്കാട് -ചീർക്കയം -പറമ്പ റോഡ് 15 കോടി, ഭീമനടി മുക്കട ചോയ്യംകോട് റോഡ് 17 കോടി, കടുമേനി പാറക്കടവ് ചെറുപുഴ റോഡ് 1.3 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കി. കൂടാതെ ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച റോഡുകൾ നിരവധിയുണ്ട്. മലയോരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന വികസന പ്രവർത്തനങ്ങളാണ് ജനകീയ എംഎൽഎയുടെ നേതൃത്വത്തിൽ മലയോരത്ത് നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home