അപകടത്തിൽപ്പെട്ടവർക്ക് രക്ഷകനായി സമീർ

റോഡപകടങ്ങളിൽപ്പെട്ടവരെ രക്ഷിച്ച കാഞ്ഞങ്ങാട് സൗത്ത് വിഎച്ച്എസ് സ്‌കൂൾ അധ്യാപകൻ സമീർ സിദ്ദീഖിയെ കാസർകോട് ട്രോമ കെയർ വളന്റിയർമാരുടെ സംഗമത്തിൽ മുൻ ഡിജിപി ഋഷിരാജ് സിങ് ആദരിക്കുന്നു
കാഞ്ഞങ്ങാട്
റോഡപകടങ്ങളിൽപ്പെട്ടവരെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച കാഞ്ഞങ്ങാട് സൗത്ത് വിഎച്ച്എസ്എസ്സിലെ അധ്യാപകൻ സമീർ സിദ്ദീഖിയെ കാസർകോട് ട്രോമ കെയർ വളണ്ടിയർമാരുടെ സംഗമത്തിൽ ആദരിച്ചു. മുൻ ഡിജിപി ഋഷിരാജ് സിങ് ഉപഹാരം നൽകി. മുവാറ്റുപുഴയ്ക്ക് സമീപം രണ്ട് സ്‌കൂൾ വിദ്യാർഥികൾ ഇരുചക്രവാഹനത്തിൽ അമിത വേഗത്തിലും അലക്ഷ്യമായും യാത്രചെയ്യുന്നതിനിടെ എതിരെവന്ന കെഎസ്ആർടിസി ബസുമായികൂട്ടിയിടിച്ച് അപകടമുണ്ടായി. റോഡിന്റെ ഇരുവശത്തേക്കും തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ് രക്തത്തിൽ കുളിച്ച വിദ്യാർഥികളെ ആ വഴി സ്വന്തം കാറിൽ വരികയായിരുന്ന സമീർ സിദ്ദീഖി കാറിൽ കയറ്റി മൂവാറ്റുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ഉറപ്പാക്കി. ഈസ്റ്റ് മാറാടി സ്കൂളിന് സമീപം നടന്ന മറ്റൊരു ഇരുചക്ര വാഹനാപകടത്തിൽ ബധിരനും മൂകനുമായ അനു എന്ന യുവാവിന് ഗുരുതര പരിക്കേറ്റു. സമീർ സിദ്ദീഖി യുവാവിനെ കാറിൽ കയറ്റി സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി.










0 comments