സ്ത്രീസുരക്ഷയ്ക്ക് കരുത്തേകാൻ രാത്രി നടത്തം

കാഞ്ഞങ്ങാട് സ്ത്രീകളുടെ സുരക്ഷയും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിനായി ജില്ലാ പൊലീസ് ‘നിർഭയ നിശ’ രാത്രി നടത്തം സംഘടിപ്പിച്ചു. ലോക വനിതാ ദിനത്തിന്റെ ഭാഗമായാണ് പരിപാടി. കാഞ്ഞങ്ങാട്ട് ജില്ലാ പൊലീസ് മേധാവി വിജയ ഭാരത് റെഡ്ഡി ഫ്‌ളാഗ് ഓഫ് ചെയ്‌തു. കാസർകോട് അഡീഷണൽ എസ്‌പി സി എം ദേവദാസൻ അധ്യക്ഷനായി. സെൽഫ് ഡിഫൻസ് പരിശീലനം, കളരിപ്പയറ്റ്, ബോക്സിങ് എന്നിവയുടെ പ്രദർശനവുമുണ്ടായിരുന്നു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഫൗസിയ ഷെരീഫ്, സിനിമാതാരം കലാഭവൻ നന്ദന, എഴുത്തുകാരി സി പി ശുഭ, കാഞ്ഞങ്ങാട് ഡിവൈഎസ്‌പി കെ പി സുരേഷ് ബാബു, നാർകോട്ടിക് ഡിവൈഎസ് പി കെ എ ബോസ്, ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ കെ ദിനേശ് എന്നിവര്‍ സംസാരിച്ചു. സെൻട്രൽ യൂണിവേഴ്സിറ്റി, കുടുംബശ്രീ, അങ്കണവാടി, വനിതാ മിത്രം തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ള നൂറുകണക്കിന് വനിതകൾ രാത്രി നടത്തത്തിന്റെ ഭാഗമായി. കാസർകോട് വനിതാ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അജിത സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു.










0 comments