ad
Deshabhimani

എഴുപതിലും കർമനിരതൻ അകക്കണ്ണിന്റെ 
വെളിച്ചത്തിൽ 
തമ്പാനേട്ടൻ

മടിക്കൈ പഞ്ചായത്ത് സംഘടിപ്പിച്ച വയോജന സംഗമത്തിൽ തമ്പാൻ

മടിക്കൈ പഞ്ചായത്ത് സംഘടിപ്പിച്ച വയോജന സംഗമത്തിൽ തമ്പാൻ

വെബ് ഡെസ്ക്

Published on Nov 06, 2025, 02:00 AM | 1 min read

മടിക്കൈ ​

വയോജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ക്ലാസെടുക്കുമ്പോൾ തമ്പാനേട്ടൻ സശ്രദ്ധം കേട്ടിരുന്നു. അന്ധതയെ മനോബലം കൊണ്ട് തോൽപ്പിച്ച മടിക്കൈ കുണ്ടറയിലെ തമ്പാൻ എഴുപതാം വയസ്സിലും വീട്ടിൽനിന്നും മടിക്കൈയുടെ വിവിധ സ്ഥലങ്ങളിലേക്ക് നടന്നുതന്നെയാണ് പോകുന്നത്. മടിക്കൈ പഞ്ചായത്ത് സംഘടിപ്പിച്ച വയോജന സംഗമത്തിൽ പങ്കെടുക്കാൻ വീട്ടിൽനിന്നും നടന്നുതന്നെ മടിക്കൈ മാടം ക്ഷേത്രം ഊട്ടുപുരയിലെത്തി. വാർധ്യക്യസഹജമായ അസുഖം ഒന്നുമില്ല എന്നതാണ് തമ്പാനേട്ടന്റെ പ്രത്യേകത. മറ്റുള്ളവരെപോലെ തമ്പാനേട്ടനും ക്ലാസ് ശ്രദ്ധിച്ചും ആട്ടവും പാട്ടും കേട്ടും ആസ്വദിച്ചും ആവേശത്തോടെ പങ്കെടുത്തു. ജോലിക്ക് പുറത്ത്‌ പോകുമായിരുന്നുവെങ്കിലും ഇപ്പോൾ കുറവാണെന്ന് തമ്പാൻ പറയുന്നു. ഉണക്ക അടക്ക പൊതിക്കാനും തേങ്ങ പൊതിക്കാനും തമ്പാൻ തന്നെ വേണം നാട്ടുകാർക്ക്. എന്നാൽ കാർഷിക വിളകൾ കുറഞ്ഞത് കാരണം പണി കുറവാണെന്നും ഇദ്ദേഹം പറയുന്നു. ഒരു തവണ പരിചയപ്പെട്ടാൽ പിന്നെ ശബ്ദം കൊണ്ട് തന്നെ ആരെയും തിരിച്ചറിയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home