കെഎസ്ഇബി അലൂമിനിയം കമ്പി മോഷ്ടിച്ച 4 പേർ പിടിയിൽ

കെഎസ്ഇബി അലൂമിനിയം കമ്പി മോഷ്ടിച്ചകേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം

സ്വന്തം ലേഖകൻ
Published on Jun 10, 2026, 02:26 AM | 1 min read
രാജപുരം
കെഎസ്ഇബി അലൂമിനിയം കമ്പി മോഷ്ടിച്ച 4 പേരെ രാജപുരം പൊലീസ് പിടികൂടി. അലുമിനിയം റോളുകൾ മോഷ്ടിച്ച് വാഹനത്തിൽകൊണ്ടുപോകുന്നതിനിടെ കള്ളാറിൽവെച്ചാണ് 3 പേരെ പിടികൂടിയത്. കള്ളാർ സ്വദേശി കെ പി ഷഫീഖ് (42), സഹായികളായ അസാം നാഗോൺ സ്വദേശി സൈഫുദീൻ അഹമ്മദ് (32), അലംഗീർ ഹുസൈൻ (18) എന്നിവരാണ് പിടിയിലായത്. ഷെഫീക്കിനെ ചോദ്യംചെയ്തതിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമായി. തുടർന്ന് മോഷണത്തിന് പിന്നിൽപ്രവർത്തിച്ച കെഎസ്ഇബി കരാർ ജീവനക്കാരൻ ബളാംന്തോട് സ്വദേശി വിനോദ് കുമാറിനെയും പിടികൂടി. എസ്ഐ സി സി ബിജുവും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പട്രോളിങ്ങിനിടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. മോഷണത്തിനുപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. 72000 രൂപ വില വരുന്ന കമ്പിയാണ് മോഷ്‌ടിച്ചത്. മുമ്പും ഇവിടെ മോഷണം നടന്നതായി പറയുന്നു. കൂടുതൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.










0 comments