Deshabhimani

ഒരുമയുടെ വരയിൽ
 ‘വർണകലശം’

മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണ കലശ മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ചിത്രകലാസംഗമം ‘വര്‍ണകലശം’ ശിൽപി കാനായി 
കുഞ്ഞിരാമൻ ചിത്രം വരച്ച്‌ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Apr 15, 2026, 02:30 AM | 1 min read

കാഞ്ഞങ്ങാട്

മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണ കലശ മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ചിത്രകലാസംഗമം ‘വര്‍ണകലശ’ത്തിൽ വിരിഞ്ഞത് തെയ്യം കലയുടെയും ക്ഷേത്രങ്ങളുടെയും വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍. ജില്ലയിലെ25 ചിത്രകാരന്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. ക്ഷേത്രത്തില്‍ നടക്കുന്ന പ്രധാന ഉത്സവമായ കലശോത്സത്തില്‍ അരങ്ങിലെത്തുന്ന ക്ഷേത്രപാലകനീശ്വര കോലത്തിന്റെ രൗദ്രഭാവവും മീന്‍കോവസമര്‍പ്പണവും ക്ഷേത്രത്തിന്റെ രണ്ടാള്‍പൊക്കം വരുന്ന മതില്‍ക്കെട്ടും പടിഞ്ഞാറെ ഗോപുരനടയും താടിവെച്ച തന്പുരാന്റെ മുഖത്തെഴുത്തും വിവിധ തെയ്യക്കോലങ്ങളും കൂടാതെ ആകാശവും പ്രകൃതിഭംഗിയുമെല്ലാം ചിത്രകാരൻമാർ ഭാവനക്കനുസരിച്ച്‌ ക്യാന്‍വാസുകളില്‍ പകര്‍ത്തി. ശിൽപി കാനായി കുഞ്ഞിരാമൻ ഒരുകുട്ടിയെ നോക്കി വരച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്‌തു . കെ വേണുഗോപാലൻ നന്പ്യാർ അധ്യക്ഷനായി. പി ദിവാകരൻ, ഡോ. സി ബാലൻ, പല്ലവ നാരായണൻ , രാജേന്ദ്രൻ പുല്ലൂർ, ഇവി അശോകൻ , അശ്വതി പ്രഭാകരൻ, രജീഷ് റോഷ് , ഉണ്ണി പാലത്തിങ്കാൽ, ബി ഗംഗാധരൻ പി പ്രവീൺ കുമാർ , എന്നിവർസംസാരിച്ചു. ദിനേശൻ ഹർഷ സ്വാഗതവും സുനിൽ ചന്തയിൽ നന്ദിയും പറഞ്ഞു. 17 മുതൽ 23 വരെയാണ്‌ കലശ മഹോത്സവം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home