ad
Deshabhimani

രോഗം പടരുന്നു

ജില്ലാ ലാബ്‌ ഓഫീസറുടെ 
തസ്‌തിക ഒഴിഞ്ഞുതന്നെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 02, 2026, 02:45 AM | 1 min read

ചെറുവത്തൂർ

പകർച്ചവ്യാധികളും മറ്റ്‌ രോഗങ്ങളും വർധിക്കുന്പോഴും ജില്ലയിൽ ലാബ്‌ ഓഫീസറുടെ തസ്‌തിക ഒഴിഞ്ഞ്‌ കിടക്കുന്നു. ഇത്‌ രോഗ നിർണയങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ലാബുകളെ ഏകോപിക്കാനുള്ള ചുമതലയുള്ള തസ്‌തികയാണിത്‌. ഇത്‌ മഴക്കാല രോഗങ്ങൾ, മറ്റ്‌ സാംക്രമിക രോഗങ്ങൾ എന്നിവ നിർണയിക്കാനുള്ള സർക്കാർ ലാബുകളുടെ പ്രവർത്തനത്തെ ബാധിച്ചു. എൽഡിഎഫ്‌ സർക്കാറിന്റെ കാലത്താണ്‌ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ലാബ്‌ സ‍ൗകര്യം ഒരുക്കുന്നതോടൊപ്പം തസ്‌തിക സൃഷ്‌ടിക്കുകയും പരിശോധനക്കാവശ്യമായ സംവിധാനവും ഒരുക്കുകയുംചെയ്‌ത്‌. ജില്ലാ പബ്ലിക് ഹെൽത്ത്‌ ലാബിൽ എല്ലാ വിധ പരിശോധനകളും നടക്കുന്നുണ്ട്‌. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ലാബുകളിൽ എല്ലാവിധ പരിശോധകൾക്കുമുള്ള സ‍ൗകര്യമില്ല. അതിനാൽ രക്ത സാമ്പിൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും ശേഖരിച്ച്‌ ഹബ് ആൻഡ്‌ സ്‌പോക്ക്‌ പദ്ധതി വഴി വാഹനത്തിൽ വിദ്യാ നഗറിലെ ലാബിൽ എത്തിക്കും. സ്വകാര്യ ലാബുകളിൽ ഏറെ പണച്ചിലവുള്ള ഇത്തരം പരിശോധന ബിപിഎൽ കുടുംബങ്ങൾക്ക്‌ സ‍ൗജന്യമായും മറ്റ്‌ കുടുംബങ്ങൾക്ക്‌ മിതമായ നിരക്കിലുമാണ്‌ ലഭിക്കുക. ഹബ് ആൻഡ്‌ സ്‌പോക്ക്‌ പദ്ധതി താൽക്കാലികമായി നിർത്തിയ സ്ഥിതിയാണ്‌. ഇതോടെ സാധാരണക്കാർക്ക്‌ ലഭിച്ച ആനുകൂല്യമാണ്‌ ഇല്ലാതായത്‌. പുതിയ നിർദേശ പ്രകാരം പോസ്‌റ്റ്‌ ഓഫീസുകൾ മുഖേന രക്ത സാമ്പിളുകൾ ശേഖരിച്ച്‌ അയച്ച്‌ നൽകണമെന്നാണ്‌ നിർദേശം. ഇത്‌ പ്രായോഗികമാവില്ല. കീഴ്‌ ഘടക സ്ഥാപനങ്ങളിൽ നിന്നും രക്ത സാമ്പിൾ ശേഖരിച്ച്‌ ജില്ലാ ലാബിൽ എത്തിക്കുന്ന സംവിധാനം പുനസ്ഥാപിച്ചാൽ മാത്രമേ സാധാരണക്കാർക്ക്‌ ആശ്വാസമാകൂ. ഇ‍ൗ സംവിധാനം കാര്യക്ഷമമായി നടക്കാത്തതിനാൽ ജില്ലാ ലാബ്‌ നോക്കുകുത്തിയായി. ജില്ലയിലെ ലാബ്‌ പ്രവർത്തനം ഏകോപ്പിക്കാനുള്ള തസ്‌തിക ഒഴിഞ്ഞ്‌ കിടക്കുന്നതും ഇതിന്‌ കാരണമായി. സീനിയറായ ലാബ്‌ ടെക്‌നീഷ്യനാണ്‌ ഇപ്പോൾ ചുമതല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home