ad
Deshabhimani

മാറ്റേറിയ 
വികസന പ്രഭയിൽ

ഉദുമ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞന്പുവിന് എടമുണ്ടയില്‍ നല്‍കിയ സ്വീകരണം

ഉദുമ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞന്പുവിന് എടമുണ്ടയില്‍ നല്‍കിയ സ്വീകരണം

വെബ് ഡെസ്ക്

Published on Mar 27, 2026, 02:30 AM | 1 min read

ഉദുമ

നാടിന്റെ മുഖച്ഛായ മാറ്റിയ വികസന വിപ്ലവത്തിന്റെ പിൻബലവുമായാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി സി എച്ച്‌ കുഞ്ഞന്പു തുടർച്ചയായ രണ്ടാംതവണ ഉദുമയിൽ പോരാട്ടത്തിനിറങ്ങുന്നത്‌. കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പാക്കിയത്‌ 1551.32 കോടി രൂപയുടെ വികസന പദ്ധതികളാണ്‌. നിരവധി പുതിയ പദ്ധതികളാണ്‌ ഇക്കാലത്ത്‌ മണ്ഡലത്തിലെത്തിയത്‌. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ഉടമസ്ഥതയിലുള്ള ആട് ഫാമായ കല്ലളിയിലെ ബേഡഡുക്ക ഹൈടെക് ആട് ഫാം, പയസ്വിനി പുഴയിൽ നിർമിച്ച ചൊട്ട പാലം, നിർമാണം പുരോഗമിക്കുന്ന മുനമ്പം പാലം, സ്വന്തമായി വീടില്ലാത്ത കുടുംബങ്ങൾക്ക്‌ ചട്ടഞ്ചാലിനടുത്ത ബെണ്ടിച്ചിൽ മൊട്ടയിൽ നിർമിച്ച ഫ്ലാറ്റ്‌ സമുച്ചയം തുടങ്ങി പദ്ധതികൾ ഏറെയുണ്ട്‌. പശ്‌ചാത്തല മേഖലയിൽ മാത്രമല്ല, ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലയിലെല്ലാം ഇ‍ൗ മാറ്റം തൊട്ടറിയാം. വികസനത്തിന്റെ കൈയൊപ്പു ചാർത്താത്ത ഒരിടവും മണ്ഡലത്തിലില്ല. വികസനത്തിന്റെ തുടർച്ചയ്‌ക്കായാണ്‌ അദ്ദേഹം ഇത്തവണ വോട്ടർമാരെ കാണുന്നത്‌. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിയുമായ സി എച്ച്‌ കുഞ്ഞന്പുവിന്‌ പതിറ്റാണ്ടുകളുടെ രാഷ്‌ട്രീയ പ്രവർത്തന പാരന്പര്യമുണ്ട്‌. സൗമ്യമായ പെരുമാറ്റത്തിലൂടെ മണ്ഡലത്തിൽ ഏവർക്കും സ്വീകാര്യനാണ്‌ അദ്ദേഹം. 2006ൽ മന്ത്രിയായിരുന്ന ചെർക്കളം അബ്ദുള്ളയെ പരാജയപ്പെടുത്തിയാണ്‌ അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്‌. മഞ്ചേശ്വരത്ത്‌ ഇ‍ൗ കാലത്ത്‌ ഒട്ടേറെ വികസന പദ്ധതികളാണ്‌ നടപ്പാക്കിയത്‌. സ്ഥാനാർഥി പ്രഖ്യാപനമുണ്ടായ ദിവസം മുതൽ സി എച്ച്‌ കുഞ്ഞന്പു പ്രചാരണ രംഗത്ത്‌ സജീവമാണ്‌. വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങിയുള്ള വോട്ട്‌ അഭ്യർഥന പൂർത്തിയാക്കിയ ശേഷം പൊതുപര്യടനത്തിലാണ്‌. വികസന കാര്യത്തിൽ എൽഡിഎഫിനെതിരെ ഒരാരോപണവും ഉന്നയിക്കാൻ ഇന്നുവരെ യുഡിഎഫിന്‌ സാധിച്ചിട്ടില്ല. കെപിസിസി ജനറൽ സെക്രട്ടറിയായ കെ നീലകണ്‌ഠനാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. കാറഡുക്ക കൊളത്തിങ്കാൽ സ്വദേശിയാണ്‌. സ്ഥാനാർഥിക്ക്‌ മണ്ഡലത്തിൽ കാര്യമായ ഒരു ചലനവും ഉണ്ടാക്കായിട്ടില്ല. ഉദുമ പിടിച്ചെടുക്കുമെന്ന അവകാശവാദവുമായി മുന്പ്‌ കോൺഗ്രസ്‌ നേതാക്കളെ പലരെയും യുഡിഎഫ്‌ ഇവിടെ കളത്തിലിറക്കിയെങ്കിലും ഇപ്പോൾ അതെല്ലാം ഉപേക്ഷിച്ച മട്ടാണ്‌. യുഡിഎഫിൽ സ്ഥാനാർഥി മോഹവുമായി നേതാക്കൾ പലരുമുണ്ടായിരുന്നു. അവസാന നിമിഷമാണ്‌ നീലകണ്‌ഠനെ സ്ഥാനാർഥിയാക്കിയത്‌. ഇതിൽ നേതാക്കളിൽ പലർക്കും അതൃപ്‌തിയുണ്ട്‌. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയാണ്‌ എൻഡിഎ സ്ഥാനാർഥിയായ മനുലാൽ മേലത്ത്‌. മാനടുക്കം സ്വദേശിയാണ്‌.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home