സ്‌ത്രീമുദ്രകൾ ആഴത്തിൽ പതിയുമുറപ്പ് വനിതാസംഗമത്തിൽ ആയിരങ്ങൾ

കാസർകോട് എല്ലാ മേഖലകളിലും സ്‌ത്രീമുദ്രകൾ ആഴത്തിൽ പതിയുമെന്നുറപ്പിച്ച് ജില്ലയിൽ അഞ്ച് മണ്ഡലം കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് വനിതകൾ അണിനിരന്ന് വനിതാസംഗമം. ജനാധിപത്യ മഹിളാ അസോസിയേഷൻ, സിഐടിയു, കെസ്‌കെടിയു, ഡിവൈഎഫ്ഐ, എസ്എഫ്ഐ, എൻആർഇജി നേതൃത്വത്തിലായിരുന്നു വനിതാ സംഗമങ്ങൾ നടന്നത്. റിപ്പബ്ലിക്കിനെ വീണ്ടെടുക്കുക,രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുക, ലിംഗ വിവേചനത്തെ ചെറുക്കുക, തുല്യനീതിക്കായി പോരാടുക, ജീവനോപാധികൾക്ക് മേലുള്ള കടന്നാക്രമണങ്ങൾ ചെറുക്കുക,ബദലിനായി പൊരുതുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ലോക വനിതാദിനത്തിന്റെ ഭാഗമായി വനിതാ സംഗമവും പ്രകടനവുംനടന്നത്. ലിംഗസമത്വത്തിനുവേണ്ടി നിലകൊണ്ടും രാഷ്ട്രീയ – ഭരണമേഖലകളിൽ വനിതാ പങ്കാളിത്തം വർധിപ്പിച്ചും സമത്വത്തിന്റെ പുതിയ ഇന്ത്യ സൃഷ്ടിക്കണമെന്ന് സംഗമത്തിൽ പങ്കെടുത്ത വനിതകൾ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് മണ്ഡലം ബഹുജന വനിതാ സംഗമം നടത്തി. എഐഡിഡബ്ലുഎ കേന്ദ്രകമ്മിറ്റിയംഗം ഇ പത്മാവതി ഉദ്ഘാടനംചെയ്തു. എന്‍ആര്‍ഇജി കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി എം ജി പുഷ്പ അധ്യക്ഷയായി. പി ശാന്തകുമാരി, കെ സുജാത, ദേവിരവീന്ദ്രന്‍, കെ വി ലക്ഷ്മി, പി എല്‍ ഉഷ, ടി വി പത്മിനി, എം വിധുബാല എന്നിവര്‍ സംസാരിച്ചു. പി ബേബി സ്വാഗതം പറഞ്ഞു. കാസർകോട് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം സുമതി ഉദ്‌ഘാടനം ചെയ്തു. സി ശാന്തകുമാരി അധ്യക്ഷയായി. കെ പി സുജല, എം ലളിത, പി ജാനകി, കെ ജയകുമാരി, സഹർബാനു, ബി ശോഭ, കെ ശാരദ, കെ പി വത്സല എന്നിവർ സംസാരിച്ചു. ബി ദീക്ഷിത സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂർ മണ്ഡലം വനിതാ സംഗമം ചെറുവത്തൂരിൽ നടന്നു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് കെ വി സുജാത ഉദ്‌ഘാടനം ചെയ്‌തു. പി പത്‌മിനി അധ്യക്ഷയായി. ടി കെ ചന്ദ്രമ്മ, പി സി സുബൈദ, പി പി പ്രസന്നാകുമാരി, പ്രവിഷാ പ്രമോദ്, കെ ആർ അനിഷേധ്യ, ഡോ. സെറീനാ സലാം, എം പി വി ജാനകി, സി എം മീനാകുമാരി, ടി വി ശാന്ത, കെ പൂമണി, കെ വി ബിന്ദു എന്നിവർ സംസാരിച്ചു. കെ രമണി സ്വാഗതം പറഞ്ഞു. ഉദുമയിൽ നടന്ന വനിത സംഗമം കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ഓമന രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. സിഐടിയു ജില്ലാ ജോ.സെക്രട്ടറി എം ലക്ഷ്മി അധ്യക്ഷയായി. മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം എ പി ഉഷ, കെഎസ് കെടിയു ജില്ലാസെക്രട്ടറി കെ വി കുഞ്ഞിരാമൻ സംസാരിച്ചു. മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറിമാരായ സിന്ധുപനയാൽ, പി വി മിനി, എം രമണി, ജില്ലാ എക്സിക്യൂട്ടീവംഗം എം മിനി, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ മണികണ്ഠൻ, ഏരിയ സെക്രട്ടറി മധു മുതിയക്കാൽ സംബന്ധിച്ചു. മഹിള അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് എം ഗൗരി സ്വാഗതം പറഞ്ഞു.









0 comments