ad
Deshabhimani

കരുത്തേറുന്ന ഇടതുകോട്ട

തൃക്കരിപ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി പി പി മുസ്തഫയ്‌ക്ക്‌ പാലായിയിൽ നൽകിയ സ്വീകരണം

തൃക്കരിപ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി പി പി മുസ്തഫയ്‌ക്ക്‌ പാലായിയിൽ നൽകിയ സ്വീകരണം

avatar
കെ വി രഞ്‌ജിത്‌

Published on Mar 26, 2026, 02:00 AM | 2 min read

തൃക്കരിപ്പൂർ

വിപ്ലവ സൂര്യൻ ചെഞ്ചുവിപ്പിച്ച നാട്ടിൽ മുൻഗാമികളെപ്പോലെ ജനകീയ വികസനത്തിന്‌ കുതിപ്പേകാൻ ഇത്തവണയും ജനപ്രിയ നേതാവാണ്‌ തൃക്കരിപ്പൂർ മണ്ഡലത്തിൽ എൽഡിഎഫിനായി കളത്തിലിറങ്ങുന്നത്‌. ജനകീയ പൊതുപ്രവർത്തകൻ എന്ന നിലയിൽ സിപിഐ എമ്മിലെ വി പി പി മുസ്‌തഫ എത്തുന്പോൾ നാടുംനഗരവും അദ്ദേഹത്തെ അനുഗമിക്കുന്ന കാഴ്‌ചയാണെങ്ങും. കക്ഷി രാഷ്ട്രീയ ഭേദമന്യേ ചിരിച്ചും മിണ്ടിയും ഇടപ്പെട്ടും കൂടെനിന്നും ഉറച്ചുപോയ നാമം. ചിരിക്കുമ്പോൾ കൂടെ ചിരിക്കാനും കരയുമ്പോൾ സങ്കടം മാറ്റാനും ഉറപ്പായും കൂടെയുണ്ടാകുമെന്ന് ഉറപ്പിക്കാവുന്ന ഒരാൾ. മുദ്രാവാക്യം വിളിച്ചും ജാഥ നയിച്ചും അതിനപ്പുറത്തേക്ക് രാഷ്ട്രീയത്തെ വൈജ്ഞാനിക ശാഖയായി കാണാനും പഠിക്കാനും ശ്രമിച്ചയാൾ. ഇ എം എസിന്റെ രചനകളും പ്രസംഗങ്ങളും കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തെ രൂപപ്പെടുത്തിയെടുത്തതെങ്ങനെയെന്ന് പഠിച്ച്‌ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ആശയപരമായ അടിത്തറ പണിയുകയായിരുന്നു ഗവേഷണത്തിലൂടെ ഡോക്ടറേറ്റ്‌ നേടിയ ഇ‍ൗ നേതാവ്‌. പുതിയ ആശയങ്ങൾ കൊണ്ടുവരാനും അവനടപ്പാക്കാനും മുസ്‌തഫയ്‌ക്ക്‌ ഏറെ കഴിവുണ്ടെന്ന്‌ മുൻ ഡയറ്റ്‌ പ്രിൻസിപ്പൽ ഡോ. പി വി കൃഷ്‌ണകുമാർ പറഞ്ഞു. നീലേശ്വരം പ്രതിഭാ കോളേജ് പഠനകാലത്താണ്‌ എസ്‌എഫ്‌ഐയുടെ സജീവ പ്രവർത്തകനായത്‌. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി‍, സംസ്ഥാന കമ്മിറ്റിയംഗം, ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ, സംസ്ഥാന കമ്മിറ്റി അംഗം എന്നിങ്ങനെ പ്രവർത്തിച്ചു. സിപിഐ എം തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ ചുമതലകൾ വഹിച്ചു. 2015 ജില്ലാ സെക്രട്ടറിയറ്റംഗം. ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാനായിരുന്നു. മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും എൽഎൽബിയുംനേടി. രാഷ്ട്രീയ പ്രവർത്തനത്തിനായി സർക്കാർ ജോലി ഉപേക്ഷിച്ചു. തന്റെ മുൻഗാമി എം രാജഗോപാലൻ എംഎൽഎ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്കും തുടർച്ചയ്‌ക്കും വോട്ടുതേടുന്നത്‌. എവിടെത്തിരിഞ്ഞുനോക്കിയാലും ജനകീയ വികസനപദ്ധതികൾ മാത്രമേ മണ്ഡലത്തിലുള്ളൂ. വികസനത്തിന്റെയും പ്രതിബദ്ധതയുടെയും ജനക്ഷേമത്തിന്റെയും സമഗ്ര പരിവർത്തനമായിരുന്ന മണ്ഡലത്തിൽ. 2503.68 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ്‌ 10 വർഷത്തിനുള്ളിൽ നടത്തിയത്‌. പ്രചാരണത്തിന്‌ പ്രധാന മുതൽക്കൂട്ട്‌ ഇ‍ൗ വികസനങ്ങൾ തന്നെയെന്ന് മുസ്തഫ പറഞ്ഞു. തുടർച്ചയായി വർഗീയ പ്രചാരണം നടത്തിയ ബിജെപിയിൽനിന്ന് കോൺഗ്രസിലേക്ക്‌ ചേക്കേറിയ സന്ദീപ്‌ വാര്യരാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. ഇതിൽ ജില്ലയിലെ നേതാക്കൾക്ക് വൻപ്രതിഷേധമുണ്ടായെങ്കിലും പിന്നീട്‌ എഐസിസി നേതൃത്വത്തിന്റെ കണ്ണുരുട്ടലിൽ പ്രചാരണിനിറങ്ങുകയായിരുന്നു. 2020ൽ ബിജെപിയുടെ സംസ്ഥാന വക്താവായ സന്ദീപ്‌ യുവമോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി ഷൊർണൂരിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട്‌ കോൺഗ്രസിലെത്തി. എൻഡിഎയുടെ ടിക്കറ്റിൽ ട്വന്റി 20യിലെ രവി കുളങ്ങരയാണ് മത്സരിക്കുന്നത്‌. പാർട്ടിയുടെ ജില്ലാ കോഡിനേറ്ററും ആനിക്കാടി സ്വദേശിയുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home