ad
Deshabhimani

കൺനിറയെ കാണാം, ആരോഗ്യത്തിളക്കം

ജില്ലയിലെ പൊതുജനാരോഗ്യമേഖലയിൽ നാലുവർവർഷത്തിനിടെയുണ്ടായ സമഗ്രമായ വികസനം ഉൾക്കൈാള്ളിച്ച്​ 
തയ്യാറാക്കിയ വികസനരേഖ  എം രാജഗോപാലൻ എംഎൽഎ പ്രകാശിപ്പിക്കുന്നു
വെബ് ഡെസ്ക്

Published on Aug 06, 2025, 03:00 AM | 1 min read

ചെറുവത്തൂർ

ജില്ലയിലെ പൊതുജനാരോഗ്യമേഖലയിൽ നാലുവർവർഷത്തിനിടയിലുണ്ടായ സമഗ്രമായ വികസനത്തിന്റെ നേർച്ചിത്രങ്ങൾ വരച്ചുകാട്ടി വികസനരേഖ. അഞ്ച് മണ്ഡലങ്ങളിലും ആരോഗ്യസ്ഥാപനങ്ങളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നടത്തിയപ്രവർത്തനങ്ങൾ, പുതിയ സ്പെഷ്യാലിറ്റി സംവിധാനങ്ങൾ എന്നിവയെല്ലാം രേഖയിലുണ്ട്​. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റ്, രണ്ട്​ ഹൃദ്രോഗ വിദഗ്ദർ ഉൾപ്പെടെ കാത്ത് ലാബ്, രണ്ട് ന്യൂറോളജി ഡോക്ടർമാർ ഉൾപ്പെടെ ന്യൂറോളജി സംവിധാനം,ബ്രോങ്കോസ്കോപ്പി, ഇഇജി മെഷീൻ സേവനങ്ങളും ആരംഭിച്ചതിനെക്കുറിച്ചെല്ലാം രേഖയിലുണ്ട്​. കാസർകോട് ജനറൽ ആശുപത്രിയിൽ 63 ലക്ഷം രൂപ ചെലവഴിച്ചുള്ള പീഡിയാട്രിക് യൂണിറ്റ്, പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡുകൾ, താലൂക്ക് ആശുപത്രികൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ എട്ട് സ്ഥാപനങ്ങളിലെ ഡയാലിസിസ് സംവിധാനങ്ങൾ എന്നിവയും രേഖയിൽ വിശദമായി വിവരിക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ കുടുംബാരോഗിക കേന്ദ്രങ്ങളിലേക്കുള്ള മാറ്റം പൂർണമാക്കി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ലാബ് പരിശോധന സംവിധാനം ഏർപ്പെടുത്തിയതിനെക്കുറിച്ചും കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ അധിക തസ്തിക സൃഷ്ടിച്ച് വൈകുന്നേരംവരെ ഒ പി സേവനം ലഭ്യമാക്കിയ വിവരവുമുണ്ട്. സർക്കാർ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന എൻക്യുഎഎസ് അക്രഡിറ്റേഷന്റെ ഭാഗമായി ജില്ലയിലെ 15 ആരോഗ്യസ്ഥാപനങ്ങൾക്ക് ദേശീയ പുരസ്കാരം ലഭിച്ചവിവരവുമുണ്ട്. വികസനരേഖ ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ എം രാജഗോപാലൻ എംഎൽഎ പ്രകാശിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ് അധ്യക്ഷനാ ദേി. ദേശീയാരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. പി വി അരുൺ, ജില്ലാ മീഡിയ ഓഫിസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ഹെൽത്ത് ഇൻസ്പെക്ടർ പി വി മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home