എൽഡിഎഫ് സർക്കാർ പദ്ധതികൾ തന്റേതെന്ന്
എംഎൽഎയുടെ വാദം പൊളിയുന്നു

ജിഎഡി അനുമതി ലഭിച്ച നിർദിഷ്ട വെള്ളാപ്പ് മേല്‍പ്പാലം
പി മഷൂദ് തൃക്കരിപ്പൂർ
Published on Aug 20, 2026, 02:13 AM | 2 min read
തൃക്കരിപ്പൂർ
കഴിഞ്ഞ എൽഡിഎഫ് സർക്കാർ തൃക്കരിപ്പൂര്‍ മണ്ഡലത്തിൽ അനുവദിച്ചതും ടെൻഡർ നൽകിയതുമായ പദ്ധതിയുടെ പിതൃത്വ വാദവുമായി എംഎൽഎ. തൃക്കരിപ്പൂരിലെ അഞ്ച് റെയിൽവേ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതും മടക്കര ഫിഷിങ് ഹാര്‍ബര്‍ നവീകരണത്തിന് തുക അനുവദിച്ചതുമായി ബന്ധപ്പെട്ട എംഎൽഎയുടെ വാദമാണ് പൊളിഞ്ഞത്. ഉദിനൂർ ഉൾപ്പെടെ തൃക്കരിപ്പൂർ പഞ്ചായത്തിലെ മൂന്ന് മേൽപാലങ്ങൾ 103 കോടി രൂപ ചിലവിൽ കിഫ്ബിയിലും രാമവില്യം ഒളവറ മേൽപാലങ്ങൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനുമാണ് നിർമിക്കുന്നത്. തൃക്കരിപ്പൂരിലെ അഞ്ച് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നടപടികളും മുൻ എംഎൽഎ എം രാജഗോപാലന്റെ ഇടപെടലിന്റെ ഭാഗമായി എൽഡിഎഫ് സർക്കാർ ആരംഭിച്ചതാണ്. 2018ൽ പൊതുമരാമത്ത് വകുപ്പിന്റെ 718 നമ്പർ ഉത്തരവ് പ്രകാരമാണ് ഈ മേല്‍പ്പാലങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയത്. ഈ മേല്‍പ്പാലങ്ങളുടെ വിശദ പദ്ധതിരേഖയ്ക്ക് 2019ൽ കിഫ്ബി അംഗീകാരം ലഭിച്ചു. 2020ൽ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഈ മേല്‍പ്പാലങ്ങളുടെ രൂപരേഖ തയ്യാറാക്കി സമര്‍പ്പിച്ചു. കഴിഞ്ഞ സർക്കാർ കാലത്ത് ആരംഭിച്ച നടപടികളുടെ തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ ഉണ്ടായത്. ബീരിച്ചേരി, ഉദിനൂര്‍ മേല്‍പ്പാലങ്ങളുടെ ജിഎഡി അനുമതി മുൻ സര്‍ക്കാരിന്റെ കാലത്തുതന്നെ ലഭ്യമായിരുന്നു. വെള്ളാപ്പ് മേല്‍പ്പാലത്തിന്റെ ജിഎഡി കഴിഞ്ഞ ദിവസം അംഗീകരിച്ചു. റെയില്‍വെയുടെ ഭാഗത്തുനിന്ന് മെല്ലെപ്പോക്ക് ഉണ്ടായപ്പോള്‍ സര്‍വകക്ഷി കര്‍മസമിതിയുടെ തുടര്‍ച്ചയായ ഇടപെടലാണ് വേഗം കൂട്ടിയത്. ഇറിഗേഷന്‍ വകുപ്പ് രൂപരേഖ തയ്യാറാക്കിയ ഉളിയത്തുകടവ് ഷട്ടര്‍ കം ബ്രിഡ്ജ് 90 കോടി രൂപ എസ്റ്റിമേറ്റിലുണ്ട്. ഈ പദ്ധതി നബാര്‍ഡിന്റെ അനുമതിക്ക് കാത്തിരിക്കുന്നു. മടക്കര തുറമുഖത്തിന് നബാര്‍ഡിന്റെ ആർഐഡിഎഫിൽ ഉള്‍പ്പെടുത്തി 61.92 കോടി രൂപ എൽഡിഎഫ് സർക്കാർ അനുവദിച്ചിരുന്നു. മുൻ എംഎൽഎ എം രാജഗോപാലന്റെ ശുപാര്‍ശ പ്രകാരം ഹാര്‍ബര്‍ എൻജിനിയറിങ് വകുപ്പ് രൂപരേഖ തയ്യാറാക്കി നല്‍കുകയും ധനകാര്യവകുപ്പ് അംഗീകരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നബാര്‍ഡ് പദ്ധതിക്ക് അനുമതി നല്‍കിയത്. ഹാര്‍ബര്‍ നവീകരണം കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍ പരിക്രമയാത്ര സ്‌കീമിലേക്ക് നിര്‍ദേശിച്ചിരുന്നതാണ്. കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വന്ന പരിശോധന നടത്തിപ്പോയെങ്കിലും അതിന്റെ അനുമതി നീണ്ടുപോയപ്പോഴാണ് എം രാജഗോപാലന്‍ സമ്മര്‍ദം ചെലുത്തി ആർഐഡിഎഫിൽ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത്. ട്രഞ്ച് 31ല്‍ ഫിഷറീസ് ആൻഡ് അക്വാകള്‍ച്ചറല്‍ ഡവലപ്പ്‌മെന്റ് വിഭാഗത്തില്‍പ്പെടുത്തിയാണ് ഇത് അനുവദിച്ചത്. 2026 ജനുവരി 29ന് പുറത്തിറക്കിയ കേരള സര്‍ക്കാരിന്റെ പ്ലാന്‍ ഡോക്യുമെന്റില്‍ 78 പേജില്‍ ഈ പദ്ധതിയുടെ പേരുണ്ട്.










0 comments